Mohanlal and Actor Baiju Facebook
Entertainment

സോഷ്യൽ മീഡിയയിൽ വൈറലായി ബൈ​ജു-മോഹൻലാൽ മീമുകൾ; പ്രതികരണവുമായി നടി സരയു

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങ്

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ തുടരുമോ എന്നുള്ള വിഷയം മീറ്റിങ്ങിൽ ചർച്ച ചെയ്തിരുന്നു. സ്ഥാനം താൻ തുടരുന്നില്ല എന്ന അഭിപ്രായം താരം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ജനറൽ ബോഡിയുമായി ബന്ധപ്പെട്ട് നടൻ ബൈജുവിനും മോഹൻലാലിനുമെതിരെ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. നടന്‍ ബൈജുവിന്റെയും മോഹൻലാലിന്റെയും മീമുകൾ വച്ച് ചില നാടകീയ ഡയലോഗുകൾ എഴുതിച്ചേർത്ത് പ്രചരിപ്പിച്ച പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകളോട് സരസമായി പ്രതികരിച്ചിരിക്കുകയാണ് അഡ്ഹോക് കമ്മിറ്റി അംഗവും നടിയുമായ സരയു മോഹൻ.

ജനറൽ ബോഡി മീറ്റിങ്ങിൽ നടന്ന കാര്യങ്ങൾ നേരിട്ട് കണ്ടതുപോലുള്ള വിവരണമായിരുന്നു പോസ്റ്റിലേത്. ഇതു വായിച്ച് ‘ആഹാ.. എന്നിട്ട് എന്നിട്ട്’ എന്നായിരുന്നു സരയുവിന്റെ കമന്റ്. മോഹൻലാൽ സംഘടനയുടെ തലപ്പത്ത് തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ജനറൽ ബോഡിയിൽ ചൂടേറിയ ചർച്ചകൾ നടന്നത്. എന്നാൽ ഇനി സംഘടനയുടെ തലപ്പത്തേക്കില്ലെന്ന നിലപാടിൽ മോഹൻലാൽ ഉറച്ചു നിന്നതോടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.

Mohanlal and Baiju trolls

അമ്മ’ മീറ്റിങിൽ, സ്റ്റേജിൽ സംസാരിയ്ക്കാൻ കയറിയ ബൈജു, ‘‘വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ, എന്തിനാ അമ്മ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത്’’എന്ന് മോഹൻലാലിനെപറ്റി പറഞ്ഞു..‘‘പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം.. ഞാൻ നിൽക്കണോ രാജി വയ്ക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും’’, എന്ന് മോഹൻലാൽ എഴുന്നേറ്റു നിന്ന് പറഞ്ഞു. പ്രചരിക്കുന്ന വ്യാജ വാർത്ത ഇങ്ങനെയാണ്.

Malayalam film actress Sarayu replied on social media post about Mohanlal-Baiju rumors on AMMA meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

SCROLL FOR NEXT