ഫിലിം ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിനിടെ  ടെലിവിഷന്‍ ചിത്രം
Entertainment

'താരങ്ങള്‍ സിനിമയുടെ അഭിവാജ്യഘടകമല്ല'; ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണം; സമരവുമായി മുന്നോട്ടെന്ന് ഫിലിം ചേംബര്‍

അതേസമയം; താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം ഇന്ന് ചേര്‍ന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' തള്ളി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ഫിലിം ചേംബര്‍. ഒരാഴ്ചയ്ക്കകം മറപടി നല്‍കണം. മറുപടി കിട്ടിയ ശേഷം തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ആരെയും എന്തും പറയാമെന്ന ധാരണ ശരിയല്ല. താരങ്ങള്‍ സിനിമയുടെ അഭിവാജ്യഘടകമല്ലെന്നും സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും ഫിലിം ചേംബര്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചേംബറിന്റെ കൂട്ടായ തീരുമാനം അറിയിക്കുക മാത്രമാണ് അന്ന് ജി സുരേഷ് കുമാര്‍ ചെയ്തത്. എന്നാല്‍ ഫിലിം ചേംബര്‍ അംഗമായ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അത് സംബന്ധിച്ച് നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് യോഗം വിലയിരുത്തി. വളരെ മോശമായ രീതിയിലായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണമെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ചേംബര്‍ യോഗം അഭിപ്രായപ്പെട്ടു. ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും ഒരാഴ്ചയ്ക്കകം കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കണമെന്നും അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. മറ്റ് സംഘടനകള്‍ ഇല്ലെങ്കിലും ചേംബര്‍ സമരം നടത്തും. നാലുദിവസത്തിനകം തീയതി അറിയിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം; താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം ഇന്ന് ചേര്‍ന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' തള്ളി. സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് അഡ്‌ഹോക് യോഗം വിളിച്ച് ചേര്‍ത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT