Aswanth Kok, Madhav Suresh വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മാധവിനെ 'എടാ സുരേഷ് ഗോപിയുടെ മോനേ' എന്ന് വിളിച്ചു, ഗുണ്ടായിസം അനുവദിക്കില്ല; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കാന്‍ ഫിലിം ചേംബര്‍

ഇന്‍ഡസ്ട്രിയെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ഇത്തരം സൈബര്‍ ഗുണ്ടായിസം ഇനി അനുവദിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അങ്കം അട്ടഹാസം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെട്ട് ഫിലിം ചേംബര്‍. റിവ്യുകള്‍ അതിരു കടക്കുന്നതായി പ്രസിഡന്റ് അനില്‍ കെ തോമസ് പറഞ്ഞു. സിനിമയിലുള്ളവരെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും ചേംബര്‍ അറിയിച്ചു. മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും പരാതി നല്‍കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

സിനിമയെ തര്‍ക്കുന്ന റിവ്യു അനുവദിക്കില്ല. അശ്വന്ത് കോക്ക് സിനിമയേയും പ്രവര്‍ത്തികരേയും മോശമായി ചിത്രീകരിക്കുന്നു. അദ്ദേഹത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അനില്‍ കെ തോമസ് അറിയിച്ചു.

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനും യുവനടനുമായ മാധവ് സുരേഷിനെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ഇയാളുടെ വിഡിയോകള്‍ പബ്ലിക് ഡൊമൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കേന്ദ്രമന്ത്രിയുടെ മകനാണെന്ന മിനിമം ബോധ്യം പോലുമില്ലാതെ അങ്ങേയറ്റം സഭ്യതയില്ലാത്ത വാക്കുകളാണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

സിനിമകളെ നിഷ്പക്ഷമായി വിലയിരുത്തുന്നതിന് പകരം, ചലച്ചിത്രപ്രവര്‍ത്തകരെയും ഇന്‍ഡസ്ട്രിയെയും ഒന്നടങ്കം വെല്ലുവിളിക്കുന്ന ഇത്തരം സൈബര്‍ ഗുണ്ടായിസം ഇനി അനുവദിക്കില്ലെന്നും, വ്യക്തിപരമായി ആരും പരാതി നല്‍കിയില്ലെങ്കില്‍ പോലും സംഘടന മുന്‍കൈയെടുത്ത് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു.

''അശ്വന്ത് പറഞ്ഞ കാര്യങ്ങള്‍ നമ്മളെല്ലാവരും വീഡിയോയിലൂടെ കണ്ടതാണ്. വളരെ മോശമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രിയാണെന്ന ഉത്തമബോധ്യം പോലും ഇല്ലാതെയാണ് 'എടാ സുരേഷ് ഗോപിയുടെ മോനെ' എന്നൊക്കെ വിളിക്കുന്നത്. എന്നിട്ട് ധ്യാന്‍ ശ്രീനിവാസനുമായി താരതമ്യം ചെയ്യുന്നു. ശ്രീനിവാസന്റെ മകന്‍ ഭയങ്കര ഗ്രേറ്റ് ആണ്, കാരണം ഞാന്‍ പറഞ്ഞതിനൊന്നും അയാള്‍ റിയാക്ട് ചെയ്തിട്ടില്ല എന്നാണ് പറയുന്നത്'' എന്നും ഫിലിം ചേംബര്‍ അധികൃതര്‍ പറഞ്ഞു.

മാധവ് സുരേഷ് നായകനായ അങ്കം അട്ടഹാസം എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു നല്‍കാതിരിക്കാന്‍ ഒരു ലക്ഷം രൂപം ആവശ്യപ്പെട്ട് അശ്വന്ത് കോക്കിന്റെ ആളുകള്‍ ബന്ധപ്പെട്ടെന്നായിരുന്നു ആരോപണം. അത് നല്‍കാത്തതിനെ തുടര്‍ന്നാണ് അശ്വന്ത് നെഗറ്റീവ് റിവ്യു നല്‍കിയതെന്നും മാധവ് സുരേഷും ചിത്രത്തിന്റെ സംവിധായകനും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച അശ്വന്ത് കോക്ക് പണം ആവശ്യപ്പെട്ടതിന് തെളിവ് ആവശ്യപ്പെട്ടു.

Film Chamber to take legal action against Aswanth Kok for his remarks in reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച, കേന്ദ്രത്തില്‍ നിന്ന് പരമാവധി തുക വാങ്ങിയെടുക്കും: മുഖ്യമന്ത്രി

പിപിഎഫിനേക്കാള്‍ കൂടുതല്‍ നേട്ടം; അറിയാം കൂടുതല്‍ പലിശ ലഭിക്കുന്ന ആറ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

പിഎം ശ്രീ പദ്ധതി; നിയമവശം പരിശോധിച്ച് നടപടിയെന്ന് മുഖ്യമന്ത്രി

പെരുന്നാള്‍ സമ്മാനം; അബ്ദുല്‍ റഹീം ജയില്‍ മോചിതനായി, 20 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്

വീഴ്ചകൾ സമ്മതിച്ച് രാഹുൽ ഗാന്ധി; കോൺഗ്രസിന്റെ മുൻനിരയിലേക്ക് ഇനി ദലിത് ജനവിഭാഗങ്ങൾ

SCROLL FOR NEXT