Padayathra, Eko 
Entertainment

ഐഎഫ്എഫ്‌കെ ഡിസംബര്‍ 11 മുതല്‍; മത്സരവിഭാഗത്തില്‍ 'പദയാത്ര'യും 'ചെവിട്ടോര്‍മ'യും; 'എക്കോ' മലയാളം സിനിമ ടുഡെയില്‍!

ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

31-മാത് രാജ്യാന്തര ചലച്ചിത്ര മേളയിലേ്ക്ക (ഐഎഫ്എഫ്‌കെ) തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രഖ്യാപിച്ച് കേരള ചലച്ചിത്ര അക്കാദമി. ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള അരങ്ങേറുക. രാജ്യാന്തര മത്സരം, മലയാളം സിനിമ ടുഡെ, ഇന്ത്യന്‍ സിനിമ നൗ എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ക്രിട്ടിക്‌സ് ഡിസ്‌കവറി എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്.

14 സിനിമകളാണ് രാജ്യാന്തര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളം സിനിമ ടുഡെയിലേക്ക് 12 സിനിമകളും ഇന്ത്യന്‍ സിനിമ നൗവിലേക്ക് ഏഴ് സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൈന, ബ്രസീല്‍, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഇറാന്‍, ഉസ്ബക്കിസ്ഥാന്‍, ഉറുഗ്വായ്, ബംഗ്ലാദേശ്, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് രാജ്യാന്തര മത്സരവിഭാഗത്തിലുള്ളത്.

ചൈനീസ് ചിത്രം എമ്പേര്‍സ്, ബ്രസീല്‍ ചിത്രം ഗുരൂസ് വേള്‍ഡ്, മെക്‌സിക്കോയില്‍ നിന്നുമുള്ള ഐ ആം മാരിയോ, ഇറാനിയന്‍ ചിത്രം സ്ലമ്പര്‍ തുടങ്ങിയവയാണ് രാജ്യാന്തര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവ. ചെവിട്ടോര്‍മ എന്ന ലിയോ തദ്ദേവൂസ് ചിത്രവും അടൂര്‍ ഗോപാലകൃഷ്ണന്റെ പദയാത്രയും ഈ വിഭാഗത്തിലുണ്ട്.

മലയാളം സിനിമ ടുഡെയില്‍ 12 സിനിമകളാണുള്ളത്. അരുണ്‍ വര്‍ഗീസിന്റെ എ ഡക്ക് ടേല്‍, അജ്മല്‍ ഹംസയുടെ ഡൊമസ്റ്റിക് സര്‍ക്കസ്, ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ഒരുക്കിയ മെട്രോ പരാമോ, ദിന്‍ജിത്ത് അയ്യത്താന്‍ ചിത്രം എക്കോ, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ഒറ്റഞാവല്‍മരം എന്നിവയാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സലിം അഹമ്മദ് ഒരുക്കിയ ലെഫ്‌റ്റോവര്‍, നൈനാന്‍ ആന്റോയുടെ മോസ്‌കോ, മനു വിശ്വംഭരന്റെ നോട്ട എ സിനിമ, ഡോണ്‍ പാലത്തറയുടെ ഏകദേശം, ജാച്ചി ഐയുടെ റിവോ റുക്കായ, അജയ് പ്രസീദിന്റെ കള്ളലന്‍, ഷാരോണ്‍ മാനുവല്‍ ജോയ് ഒരുക്കിയ ട്രാന്‍സ് ഓഫ് വിന്‍ഡും ഈ വിഭാഗത്തിലുണ്ട്.

ഏഴ് സിനിമകളാണ് ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലുള്ളത്. ഹണ്ടര്‍ മൂന്‍, മാസ്റ്റര്‍ ബാന്റോ, ഉര്‍മി, ആന്‍ ഈവനിങ് ബല്ലാഡ്, ദ ഇങ്ക് സ്‌റ്റെയ്‌ന്ഡ് ഹാന്‍ഡ് ആന്റ് ദി മിസ്സിങ് തമ്പ്, റഹ്മത്ത്, വിസ്‌പേര്‍സ് ഓഫ് ദ ഷാഡോ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍. മലയാള സിനിമകള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്നതിനായി മലയാള സിനിമ ക്രിട്ടിക്‌സ് ഡിസ്‌കവറി എന്നൊരു പുതിയ വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

The Kerala State Chalachitra Academy has announced the official film selections for the 31st IFFK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആണത്തമുണ്ടെങ്കില്‍ പരസ്യമായി പറയണം; എന്നെ നിയന്ത്രിക്കാനുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

21 പന്തില്‍ 60* റണ്‍സ്, 'സൂര്യകുമാര്‍ യാദവ്' ഇവിടെ തന്നെയുണ്ട്!

പ്രോജക്ട് ഫെല്ലോ ഉൾപ്പെടെ 14 ഒഴിവുകൾ; പാലോട് JNTBGRI-യിൽ അവസരം, അഭിമുഖം 23ന്

10 മിനിറ്റിൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാം, ദിവസവും പരീക്ഷിക്കാം, ഫലം ഉറപ്പ്

മണ്ണിലൊളിച്ച പൊന്നുവിളവ്, പോഷക കലവറ; ചേമ്പ് ഇടവിളയായും കൃഷി ചെയ്യാം