വിവാഹത്തിന് പിന്നാലെ ഇടവേളയെടുക്കാൻ അനിരുദ്ധ്; തിരിച്ചുവരവ് ഈ സൂപ്പർസ്റ്റാർ ചിത്രത്തിലൂടെ?

പെരിയാർ മുന്നോട്ടുവച്ച സ്വാഭിമാന വിവാഹരീതിയിലായിരുന്നു വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.
Anirudh Ravichander
Anirudh RavichanderInstagram
Updated on: 
1 min read

വിവാഹത്തിന് പിന്നാലെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ജോലിയിൽ നിന്ന് ഇടവേളയെടുക്കുന്നതായി റിപ്പോർട്ടുകൾ. 2027 ജനുവരി വരെ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കാതെ വിശ്രമിക്കാനാണ് അനിരുദ്ധിന്റെ തീരുമാനമെന്നാണ് വിവരം.

കമൽഹാസിനെ നായകനാക്കി എസ്.യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘സണ്ടിയാർ’ (Sandiyar) എന്ന ചിത്രത്തിന്റെ ടീസറിലൂടെയായിരിക്കും താരം വീണ്ടും ജോലിയിൽ സജീവമാകുകയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥീരീകരണങ്ങളില്ല.

ബിസിനസുകാരിയായ കാവ്യ മാരനുമായുള്ള വിവാഹത്തിന് പിന്നാലെയാണ് അനിരുദ്ധിന്റെ ഇടവേള വാർത്തകളിൽ ഇടംപിടിക്കുന്നത്. നവംബർ 11ന് ഗ്രീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. പെരിയാർ മുന്നോട്ടുവച്ച സ്വാഭിമാന വിവാഹരീതിയിലായിരുന്നു ചടങ്ങുകൾ നടന്നതെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴ് മാധ്യമമായ വലൈ പേച്ചുവിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിന് ശേഷം പുതിയ ജോലികൾ ഏറ്റെടുക്കേണ്ടതില്ലെന്ന് അനിരുദ്ധ് നേരത്തെ തീരുമാനിച്ചിരുന്നു. 2027 ജനുവരി വരെ പ്രൊഫഷണൽ തിരക്കുകളിൽ നിന്ന് മാറിനിൽക്കാനാണ് തീരുമാനം. വിവാഹത്തോടനുബന്ധിച്ചുള്ള വിശ്രമത്തിനൊപ്പം നേരത്തെ ആസൂത്രണം ചെയ്ത ഇടവേള കൂടിയാണിതെന്നാണ് വിവരം.

കമൽഹാസിന്റെ പിറന്നാളിനോടനുബന്ധിച്ച് നവംബർ ഏഴിന് ‘സണ്ടിയാർ’ ടീസർ പുറത്തിറക്കാനായിരുന്നു നേരത്തെ അണിയറപ്രവർത്തകരുടെ പദ്ധതി. എന്നാൽ ടീസറിനായുള്ള പശ്ചാത്തലസംഗീതം അനിരുദ്ധ് പൂർത്തിയാക്കിയിരുന്നില്ല. അപൂർണമായ ടീസർ പുറത്തിറക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമാണ് അന്ന് പുറത്തുവിട്ടതെന്നും റിപ്പോർ‌ട്ടുകളുണ്ട്.

അനിരുദ്ധ് വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതോടെ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനൊപ്പം പശ്ചാത്തലസംഗീതം പൂർത്തിയാക്കി ടീസർ പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ‘വിക്രം’, ‘ഇന്ത്യൻ 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം കമൽഹാസിനൊപ്പം അനിരുദ്ധ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം, രജനികാന്തിന്റെ ‘ജയിലർ 2’, അജിത്തിന്റെ ‘ഡെയർ ഡെവിൾ’, ‘ഇന്ത്യൻ 3’, അല്ലു അർജുന്റെ AA23, സിലമ്പരശന്റെ ‘അരസൻ’ തുടങ്ങിയ ചിത്രങ്ങളും അനിരുദ്ധിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ പട്ടികയിലുണ്ട്.

Anirudh Ravichander
അജിത്തിന്റെ ‘ഡെയർ ഡെവിൾ’; മോഹൻലാലിന് പകരം ശിവരാജ്കുമാറോ?
Anirudh Ravichander
രാമായണ കണ്ട് ഉറങ്ങിപ്പോയി, രാവണൻ അന്യായ പേഴ്‌സനാലിറ്റി; ചിത്രമൊരു 3D ബാലേയെന്ന് ശാരദക്കുട്ടി
Anirudh Ravichander
അമൽ നീരദിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ തോക്കുമായി റോഡിലിറങ്ങി നിൽക്കും; ഒടുവിൽ വിളിയെത്തി, അനുഭവം പങ്കുവച്ച് ചന്തു
Summary

Anirudh to take a break after wedding; will he comeback with this superstar film?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER