വി പി രാമചന്ദ്രന്‍  ഫെയ്സ്ബുക്ക്
Entertainment

സിനിമ - സീരിയല്‍ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

ഒട്ടേറെ നാടകങ്ങളിലും ദൂരദർശനിൽ നിരവധി പരമ്പരകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിനിമ- സീരിയല്‍- നാടക നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. സംവിധായകനുമായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. പയ്യന്നൂർ സ്വദേശിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി.

ഒട്ടേറെ നാടകങ്ങളിലും ദൂരദർശന്റെ ആരംഭ കാലം മുതൽ നിരവധി പരമ്പരകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ദൂരദർശനിൽ വന്ന "നൊമ്പരം" സീരിയൽ സംവിധാനം ചെയ്തത് വി പി രാമചന്ദ്രനാണ്. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയൻ സഹോദരനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT