ഇറാന് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'സർക്കാറി'ലെ ഡയലോഗ് പങ്കുവച്ച് സംവിധായകൻ രാം ഗോപാൽ വർമ. 'പഴയകാലത്തെ അധികാരമുള്ളവൻ്റേതാണ് നീതി' എന്ന വരിയും, സർക്കാർ സിനിമയിലെ സെൽവർ മണിയുടെ 'ആരുടെ കയ്യിലാണോ അധികാരമുള്ളത്, അവന്റെ തെറ്റും ശരിയായി മാറും എന്ന ഡയലോഗും ചേർത്തുവച്ചാൽ... ഡൊണാൾഡ് ട്രംപ് ശരിയാണ്, കാരണം അദ്ദേഹത്തിന് അധികാരം ഉണ്ട്..’- എന്നാണ് വർമ കുറിച്ചത്.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തിയ സർക്കാർ, മുംബൈയിലെ സമാന്തര ഭരണാധികാരിയായ സുഭാഷ് നഗ്രെയുടെ കഥയാണ് പറയുന്നത്. 2005 ലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച സെൽവർ മണി എന്ന വില്ലൻ കഥാപാത്രമാണ് പ്രശസ്തമായ ഡയലോഗ് പറയുന്നത്.
അധികാരം കയ്യിലുള്ളവർക്ക് നിയമങ്ങളും ശരി തെറ്റുകളും സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ കഴിയുമെന്നാണ് ഡയലോഗ് സൂചിപ്പിക്കുന്നത്. ഫ്രാൻസിസ് ഫോർഡ് കോപ്പോളയുടെ ദ് ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർക്കാർ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates