Jana Nayagan 
Entertainment

'പൂരം കൊടിയേറുന്നു...'; വിവാദങ്ങള്‍ പെയ്‌തൊഴിഞ്ഞു; 'ജന നായകന്‍' റിലീസ് തിയ്യതി പുറത്ത്

ആറ് മാസം നീണ്ടു നിന്ന ആശങ്കകള്‍ക്കൊടുവിലാണ് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാത്തിരിപ്പിന് വിരാമം. തിയേറ്ററുകളില്‍ പൂരത്തിന് കൊടിയേറാന്‍ പോകുന്നു. വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് വിജയ് ചിത്രം ജന നായകന്‍ തിയേറ്ററുകളിലേക്ക്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന്റെ സന്തോഷം തിയേറ്ററുകളില്‍ ആഘോഷിക്കാനുള്ള ആരാധകര്‍ കാത്തിരിപ്പ് ജൂലൈ 23 ന് അവസാനിക്കും. ആറ് മാസം നീണ്ടു നിന്ന ആശങ്കകള്‍ക്കൊടുവിലാണ് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെ ഔദ്യോഗികമായി ജന നായകന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ്. 'തീയാല്‍ പരീക്ഷിക്കപ്പെട്ട, കാലം ഉരുക്കിയെടുത്ത, ചരിത്രത്തിന് വേണ്ടി നിര്‍മിപ്പിക്കപ്പെട്ട. പോരാട്ടം എത്ര കഠിനമാകുന്നുവോ വിജയം അത്രയും ഉച്ചത്തിലാകും' എന്ന വാചകങ്ങളോടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന് സെന്‍ബര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുകയും എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. നേരത്തെ ജനുവരി 9 നായിരുന്നു ജന നായകന്റെ റിലീസ് തീരുമാനിച്ചിരുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ, താരത്തിന്റെ അവസാന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ജന നായകന് വേണ്ടി. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് നീണ്ടുപോയി. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരികയും വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവുകയും ചെയ്തു.

വിജയ് മുഖ്യമന്ത്രിയായ ശേഷമെത്തുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന നിലയിലും ജന നായകന് തിയേറ്ററില്‍ ലഭിക്കാന്‍ പോകുന്നത് ഇതുവരെ കാണാത്ത സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മലയാളി താരം മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പൂജ ഹെഗ്‌ഡെ, പ്രിയ മണി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. സംഗീതമൊരുക്കിയത് അനിരുദ്ധാണ്.

Finally Jana Nayagan gets a release date. Vijay's last movie will be out this month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 61 lottery result

ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും