നദാനിയൻ ഇൻസ്റ്റ​ഗ്രാം
Entertainment

സെയ്ഫിന്റെ മകന്റെ നായികയായി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ; പ്രണയ കഥയുമായി 'നദാനിയൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കരൺ ജോഹറിന്റെ ധർ‌മ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് നദാനിയൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഷോന ​ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ഷോന മുൻപ് പ്രവർത്തിച്ചിരുന്നു. ഇബ്രാഹിമിന്റെ നായികയായി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ ആണ് ചിത്രത്തിലെത്തുന്നത്.

കരൺ ജോഹറിന്റെ ധർ‌മ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഒരു ​ഗ്രൗണ്ടിൽ ഇരിക്കുന്ന ഇബ്രാഹിമിനെയും ഖുഷിയെയുമാണ് പോസ്റ്ററിൽ കാണാനാവുക. ഒരു ലൗവ് സ്റ്റോറിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡൽഹിയിൽ നിന്നുള്ള പിയ എന്ന പെൺകുട്ടിയും നോയിഡയിൽ നിന്നുള്ള അർജുൻ എന്ന ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

തികച്ചും വ്യത്യസ്തമായ അവരുടെ രണ്ട് ലോകങ്ങൾ കൂട്ടിമുട്ടുമ്പോൾ, അവർ ആദ്യ പ്രണയത്തിന്റെ കുസൃതിയും മധുരവും നിറഞ്ഞ ഒരു യാത്ര തുടങ്ങുന്നുവെന്നാണ് നെറ്റ്ഫ്ലിക്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മഹിമ ചൗധരി, സുനിൽ ഷെട്ടി, ദിയ മിർസ, ജുഗൽ ഹൻസ്‌രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധർമ്മാറ്റിക് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, സോമൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT