പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മമിത ബൈജുവും സംഗീത് പ്രതാപും (Mamitha Baiju and Sangeeth Prathab ) ഇൻസ്റ്റ​ഗ്രാം
Entertainment

സച്ചിനെവിടെ? അവനിതൊന്നും കാണുന്നില്ലേ? സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മമിത - സം​ഗീത് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

പ്രണയചിത്രമാകുമെന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത്

സമകാലിക മലയാളം ഡെസ്ക്

മമിത ബൈജുവും സം​ഗീത് പ്രതാപും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആഷിഖ് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രമൊരു പ്രണയചിത്രമാകുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസറ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രേമലു സിനിമയുമായി ചേർത്ത് വെച്ചുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ അധികവും. സച്ചിനെവിടെയെന്നും വിദേശത്തിരുന്ന് അവൻ ഇതൊന്നും കാണുന്നില്ലേ എന്നുമുള്ള രസകരമായ ആരാധകരുടെ ചോദ്യങ്ങളാണ് പോസ്റ്ററിന് താഴെ വരുന്നത്.

മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രമാണിത്. ബ്രോമാൻസ് ആണ് ഈ ബാനറിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചമൻ ചാക്കോ എഡിറ്റിംഗും, ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു.

The first look poster of the movie featuring Sangeeth Prathap and Mamitha Baiju as a romantic couple has been released,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT