Thudakkam 
Entertainment

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം'; ആദ്യ ഗാനം പുറത്ത്; ഹൃദയം തൊട്ട് തളിരോമലേ...!

വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് അഭിനയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ സിനിമയിലെത്തുന്ന വിസ്മയ മോഹന്‍ലാല്‍ അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് മോഹന്‍ലാല്‍. 'തളിരോമലേ...ചെറുതൂവലേ...' എന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്സ് ബിജോയിയാണ് സംഗീതം. വിസ്മയ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം മുതലുള്ള രംഗങ്ങളാണ് പാട്ടില്‍ അവതരിപ്പിക്കുന്നത്. വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മയായി ചിപ്പിയുമാണ് അഭിനയിക്കുന്നത്.

തിയേറ്ററില്‍ വലിയ വിജയം നേടിയ 2018 ന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ഓഗസ്റ്റ് ഏഴിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരികയാണ്.

വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് . ലിനീഷ് നെല്ലിക്കല്‍, ,അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്--ജോമോന്‍.ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍. മേക്കപ്പ് - ജിതേഷ് പൊയ്യ .കോസ്റ്റ്യം ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സൈലക്‌സ്‌ര ഏബ്രഹാം. ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍' കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്. പിആര്‍ഒ- വാഴൂര്‍ ജോസ്.

First song from Thudakkam starring Vismaya Mohanlal is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍