ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ആദ്യം നന്ദി പറയുന്നത് മമ്മൂക്കയ്ക്ക്'; 'ജന ​ഗണ മന'യുടെ സംവിധായകൻ

മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള നരേഷനോടെയാണ് ചിത്രം ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ​ഗണ മന. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഡിജോ ജോസ്. 

ചിത്രത്തിന് ലഭിക്കുന്ന കയ്യടിച്ച് ആദ്യം നന്ദി പറയുന്നത് മമ്മൂട്ടിയോടാണ് എന്നാണ് ഡിജോ കുറിച്ചത്. മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള നരേഷനോടെയാണ് ചിത്രം ആരംഭിക്കുന്നത്. 'സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ 'ജനഗണമന' സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍. ഒരുപാട് സന്തോഷം'- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഡിജോ ജോസ് കുറിച്ചു. 

രാജ്യത്തെ സമകാലീന സംഭവങ്ങളെ എടുത്തുകാണിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ക്വീൻ ആയിരുന്നു ആദ്യ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. മംമ്ത മോഹൻദാസ്, ജിഎം സുന്ദർ, വിൻസി അലോഷ്യസ്, ഷമ്മി തിലകൻ, ധന്യ അനന്യ, ധ്രുവൻ തുടങ്ങി വവൻ താര നിരയും ചിത്രത്തിൽ അണിനിരത്തുന്നുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT