'ഫൂട്ടേജ്' പോസ്റ്റര്‍, ഗായത്രി അശോക് ഇന്‍സ്റ്റഗ്രാം
Entertainment

ആരാണ് ​ഗായത്രി അശോക്? ട്രെൻഡിങ്ങായി 'ഫൂട്ടേജ്' പോസ്റ്ററിലെ നടി

ഗൂ​ഗിൾ സെർച്ചിൽ ട്രെൻ‌ഡിങ്ങാവുകയാണ് ​ഗായത്രി ആശോക്

Author : സമകാലിക മലയാളം ഡെസ്ക്

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ഫൂട്ടേജിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രണയം നിറഞ്ഞുനിൽക്കുന്ന പോസ്റ്ററാണ് വാലന്റൈസ് ഡേ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതോടെ നടൻ വൈശാഖ് നായറിനൊപ്പം പോസ്റ്ററിൽ കാണുന്ന നടി ഏതാണ് എന്ന ചോദ്യവും ഉയർന്നു. നടി ​ഗായത്രി അശോക് ആണ് മലയാളികളുടെ മനം കവർന്നത്.

കട്ടിലിൽ വൈശാഖിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ​ഗായത്രിയെയാണ് പോസ്റ്ററിൽ കാണുന്നത്. ബോൾഡ് ലുക്കിലാണ് ​ഗായത്രി പ്രത്യക്ഷപ്പെടുന്നത്. ​​ഗൂ​ഗിൾ സെർച്ചിൽ ട്രെൻ‌ഡിങ്ങാവുകയാണ് ​ഗായത്രി ആശോക്. ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായത്.

ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ‘ലഡു’ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റുകളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു