Dhanush Facebook
Entertainment

എല്ലാവർക്കും ഹാർട്ട് മിടിക്കുന്നത് 'ലബ്ഡപ് ലബ്ഡപ്'; എനിക്ക് 'ഫാൻസ് ഫാൻസ്'; ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ച് ധനുഷ്

തനിക്കെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും താരം വേദിയിൽ പ്രതികരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ച് നടൻ ധനുഷ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓം' ( ചാപ്റ്റർ 1 – ഉധിരം: ദി ബ്ലഡ് വുഡ്) എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു ധനുഷിന്റെ രസകരമായ പ്രതികരണം.

"എല്ലാവർക്കും ഹാർട്ട് 'ലബ്ഡപ് ലബ്ഡപ്' എന്ന് മിടിക്കും. എന്നാൽ എനിക്ക് 'ഫാൻസ് ഫാൻസ് ഫാൻസ് ഫാൻസ്' എന്നു മിടിക്കും" എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ. താരത്തിന്റെ ഈ പരാമർശം ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. അതേസമയം സോഷ്യൽ മീഡിയാ പേജുകളിലും സിനിമാ ​ഗ്രൂപ്പുകളിലും വിമർശനങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.

ചെന്നൈയിലെ സായ്റാം എൻജിനീയറിങ് കോളേജിൽ നവംബർ ആറിനായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വൻ ജനപങ്കാളിത്തമാണ് പരിപാടിക്ക് ലഭിച്ചത്. ധനുഷിനെ നേരിൽ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് വേദിയിലെത്തിയത്.

പരിപാടിയിൽ ധനുഷിനെ കൂടാതെ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, സംവിധായകൻ രാജ്കുമാർ പെരിയസാമി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ തുടങ്ങിയവരും പങ്കെടുത്തു. മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഓമിനുണ്ട്.

അതേസമയം, ഓഡിയോ ലോഞ്ചിനിടെ ആരാധകരെക്കുറിച്ച് ധനുഷ് നടത്തിയ പരാമർശങ്ങൾ മാത്രമല്ല ചർച്ചയായത്. തനിക്കെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും താരം വേദിയിൽ പ്രതികരിച്ചിരുന്നു. തന്നെ നയിക്കുന്നത് ദൈവമാണെന്നും പിന്നിൽ ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിലെത്തും. വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

For everyone else, the heart beats 'lub-dub, lub-dub'; for me, it beats 'fans, fans'; Dhanush expresses his love for his fans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'

'തോൽക്കാൻ തയ്യാറാകാത്ത മനുഷ്യൻ, ഫുട്ബോളിനെ പ്രണയിച്ച കാമുകൻ'; റൊണാൾഡോയെക്കുറിച്ച് മോഹൻലാൽ

'പ്രതികാരം രക്തം കൊണ്ടു തീർക്കാൻ' ഉലകനായകൻ; പരുക്കൻ ഗെറ്റപ്പിൽ 'സാണ്ടിയാർ' ഫസ്റ്റ് ലുക്ക്

'ട്രംപിനെ കൊല്ലാന്‍ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിക്കുന്നു'; വൈറ്റ്ഹൗസിന് സമീപം തോക്കുമായി യുവാവ് പിടിയില്‍

ടിഎഫ്ടി ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മൂന്ന് റൈഡിങ് മോഡുകള്‍; ഹീറോ എക്‌സ്ട്രീം 125ആര്‍ സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍