പ്രതീകാത്മക ചിത്രം 
Entertainment

വെള്ളിയാഴ്ച സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം; ഓഫര്‍ പ്രഖ്യാപിച്ച് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍

ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം. PVR INOX, Cinepolis, Miraj, Ctiypride, Asian, Mukta A2, Movie Time, Wave, M2K, Delite എന്നിവ അടക്കം ഇന്ത്യയിലുടനീളമുള്ള 4,000ലധികം സ്‌ക്രീനുകളില്‍ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ അവസരം ഒരുക്കുമെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് പ്രഖ്യാപനം നടത്തിയത്.

'ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ നിരവധി സിനിമകളാണ് അവിശ്വസനീയമായ വിജയം ആഘോഷിച്ചത്. ഈ വിജയത്തിന് സംഭാവന നല്‍കിയ എല്ലാ സിനിമാ പ്രേമികള്‍ക്കും നന്ദി. ഈ പ്രത്യേക ദിവസത്തില്‍ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി ഒരുമിച്ച് കൊണ്ടുവരാം'- അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു.

ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടാകുമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍  സിനിമാശാലകളുടെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിശോധിക്കണമെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്‌സില്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം