Rajesh Keshav ഫെയ്സ്ബുക്ക്
Entertainment

'ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദന; ഒറ്റക്കൊമ്പനിലെ അവന്‍റെ സീന്‍ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അറിഞ്ഞിട്ടില്ല'

രാജേഷ് ഉഷാറായി വരുമ്പോള്‍ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ രാേേജഷിന് എത്തിച്ചിട്ട് രണ്ട് മാസം ആവുകയാണെന്നാണ് പ്രതാപ് പറയുന്നത്. രാജേഷിന്റെ കിടപ്പിന് 87 ദിവസത്തിന്റെ വേദനയുണ്ടെന്നും പ്രതീപ് ജയലക്ഷ്മി പറയുന്നു. ആ വാക്കുകളിലേക്ക്:

പ്രിയപ്പെട്ട രാജേഷ് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും. അവന്‍ ഹോസ്റ്റ് ചെയ്ത,ലോക' 300 കോടി ചിത്രമായി റെക്കോര്‍ഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയില്‍ സജീവമായതും, ലാലേട്ടന്‍ ഫാല്‍കെ അവാര്‍ഡ് മേടിച്ചതും ഞാന്‍ പറഞ്ഞു കൊടുത്തു,

സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പന്‍ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീന്‍ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവന്‍ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോള്‍ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കന്‍ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവന്‍ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങള്‍ അവനെ ആക്ടീവ് ആക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ പ്രതികരണം ഉണ്ട്, അത് അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ വന്നു അവനോടു സംസാരിക്കുന്നതും, ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകള്‍ക്ക് നന്ദി.

ശ്രീരാമന്‍ വനവാസത്തിനു ഇറങ്ങിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്. സിന്ധുവിന്റെയും രൂപേഷിന്റെയും സ്‌നേഹത്തിനും കരുതലിനും,, ആത്മ സമര്‍പ്പണത്തിനും മുന്നില്‍ പകരം വെയ്ക്കാന്‍ ഈ ജന്മത്തില്‍ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം CMC യിലെ ഡോക്ടര്‍മാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നല്‍കുന്നു.

പ്രാര്‍ത്ഥനയും സ്‌നേഹവും തുടരുക.. പലരുടെയും സ്‌നേഹാന്വെഷണങ്ങള്‍ക്ക് കൃത്യമായി മറുപടി തരാന്‍ പറ്റാത്തതിന് ക്ഷമാപണം ??. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിര്‍ക്കുന്ന നാളുകള്‍ക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി. സ്‌നേഹം. പ്രാര്‍ത്ഥന

Friend Prathap Jayalekshmi gives updates on Rajesh Keshav's health. it is been 87 since he got hospitilazed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ഇനി ജയിലിലേക്ക്

പത്മകുമാർ അറസ്റ്റിൽ, സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മമ്മൂട്ടി 'സയനൈഡ് മോഹന്‍' എങ്കില്‍ കാണാന്‍ കാത്തിരിക്കണം; കളങ്കാവല്‍ റീലീസ് നീട്ടി

ഡൽഹി സ്ഫോടനത്തിൽ സുപ്രധാന പങ്ക്; 'മാഡം സർജൻ' ഷഹീനടക്കം 4 പേർ എൻഐഎ കസ്റ്റഡിയിൽ

'മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു'; ഇടുക്കിയില്‍ യുവതിയും മകനും മരിച്ച നിലയില്‍

SCROLL FOR NEXT