Rajesh Kesav 
Entertainment

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..

രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന്‍ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന്‍ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.

ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന്‍ കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.

തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്‌സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.

Friend shares health update of anchor Rajesh Kesav. It was one year ago he collapsed during the event of Lokah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

സമ്മർദം ഹോർമോണുകളെ വരുതിയിലാക്കാം, പതിവാക്കാം ​ഗ്രീൻ ടീ

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ