Mammootty 
Entertainment

സിനിമയുടെ 'മേള'ക്കാലം; തമിഴിലും കത്തിക്കും; വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പേട്രിയറ്റ് ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പ്രായം 75 ലേക്ക് കടക്കുമ്പോഴും, സിനിമയോടും അഭിനയത്തോടും ഒരു കൗമാരക്കാരന്റെ ആവേശമാണ് മമ്മൂട്ടിയ്ക്ക്. സിനിമാ ലോകത്ത് കാലത്തിനൊപ്പമല്ല, കാലത്തിന് മുന്നേ സഞ്ചരിക്കാന്‍ വെമ്പല്‍കൊള്ളുകയാണ് ഇന്നുമാ മഹാപ്രതിഭ. ഇടക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തിരി കാലം മാറി നിന്നുവെങ്കിലും, ആ ക്ഷീണമൊന്നും അലട്ടാത്തവിധം സിനിമയെ ചേര്‍ത്തു പിടിക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പേട്രിയറ്റ് ആയിരുന്നു. മോഹന്‍ലാല്‍-മമ്മൂട്ടി കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രം. ഈ വര്‍ഷമാദ്യം ചത്താ പച്ചയിലെ അതിഥി വേഷത്തിലും മമ്മൂട്ടിയെത്തിയിരുന്നു. ഇനി മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണാന്‍ പോകുന്നതും ഒരു അതിഥി വേഷത്തിലാണ്. രഞ്ജിത്ത് ഒരുക്കുന്ന ലോ ആന്റ് ഓര്‍ഡറില്‍.

പ്രകാശ് വര്‍മ നായകനാകുന്ന ലോ ആന്റ് ഓര്‍ഡറില്‍ കാരക്കാമുറി ഷണ്‍മുഖന്‍ ആയിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ബ്ലാക്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഐക്കോണിക് ആക്കി മാറ്റിയ കഥാപാത്രമാണ് കാരക്കാമുറി ഷണ്‍മുഖന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ കഥാപാത്രമായി മമ്മൂട്ടിയെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ അടൂര്‍ ഗോപാലകൃഷ്ണനുമൊപ്പം വീണ്ടുമെത്തുന്ന പദയാത്രയാണ് അദ്ദേഹത്തിന്റെ മറ്റൊരു വരാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മേളയാണ്. നിതീഷ് സഹദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് മേള. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും താരത്തിന്റെ പിറന്നാള്‍ ദിവസം പുറത്ത് വിട്ടിരുന്നു. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും മേള എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാണവും മമ്മൂട്ടി കമ്പനിയാണ്. മേളയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഫാലിമി, തമിഴ് ചിത്രം തലൈവര്‍ തമ്പി തലൈമയില്‍ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിതീഷ്.

ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്റെ നായകനായി മമ്മൂട്ടിയെത്തന്ന ചിത്രത്തില്‍ ആസിഫ് അലി, നസ്ലെന്‍ തുടങ്ങിയവരുമുണ്ട്. മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും മട്ടാഞ്ചേരി മാഫിയയെന്നാണ് സൂചനകള്‍. ഉണ്ടയില്‍ മിന്നും മട്ടാഞ്ചേരി മാഫിയിലേക്ക് എത്തുമ്പോള്‍ എങ്ങനെയാകും ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

മലയാളത്തിന് പുറമെ തമിഴിലും മമ്മൂട്ടിയെത്തും. ധനുഷ് നായകനായ ഓം എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ മമ്മൂട്ടിയെത്തും. ഒക്ടോബറിലാണ് ഈ സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്. അമരനിലൂടെ കയ്യടി നേടിയ രാജ്കുമാര്‍ പെരിയസ്വാമിയാണ് സിനിമയുടെ സംവിധാനം. മാസ്-ആക്ഷന്‍ ചിത്രമായ ഓമിലൂടെ മമ്മൂട്ടിയും ധനുഷും സ്‌ക്രീന്‍ പങ്കിടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ പേരന്‍പിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം.

From Mela to Om, upcoming movies of Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

പൂര്‍ണമായി എഥനോളില്‍ ഓടും, എന്‍ജിനില്‍ മാറ്റം; വരുന്നു കിയയുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ എസ് യുവി

കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വൻ അവസരം! ഒരു ലക്ഷം രൂപ ശമ്പളം; മാനേജർ തസ്തികകൾ

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്; വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഇന്ത്യൻ താരം ക്രാന്തി ​ഗൗഡിന് നേരെ ലൈം​ഗികാധിക്ഷേപം; പാകിസ്ഥാൻ ആരാധകർക്ക് എതിരെ വൻ പ്രതിഷേധം