'വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പിറന്നാള്‍ ദിവസം മമ്മൂക്ക ചോദിച്ചു, എന്താ നിന്റെ പേര്..?'

വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു മമ്മൂക്കയുടെ പിറന്നാള്‍ ദിവസം ആ ക്യാരവാന്റെ ഡോര്‍ തുറന്ന് ഉള്ളില്‍ കയറ്റി ആദ്യമായി അദ്ദേഹം ചോദിച്ചു, എന്താ നിന്റെ പേര്?
Mammootty and Abhijit C
Mammootty and Abhijit C
Updated on
1 min read

മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ഓരോ തവണ ഉരയ്ക്കുമ്പോഴും കൂടുതല്‍ വെട്ടിത്തിളങ്ങുകയാണ് മമ്മൂട്ടിയെന്ന നടന്‍. തലമുറ മാറ്റങ്ങള്‍ക്കിടയിലും മലയാള സിനിമയുടെ മുന്നില്‍ നിന്ന് നയിക്കുകയാണ് ആ വല്യേട്ടന്‍. പ്രായവും ആരോഗ്യപ്രതിസന്ധികളുമൊന്നും അദ്ദേഹത്തിലെ നടനെ ഏശിയിട്ടില്ല. അഭിനയത്തോടുള്ള ആര്‍ത്തി കൂട്ടുകയല്ലാതെ.

മമ്മൂട്ടിയ്ക്ക് സിനിമാ ലോകം ആശംസ നേരുമ്പോള്‍ ഹൃദയം തൊടുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കോസ്റ്റിയും ഡിസൈനറുടെ കുറിപ്പ്. അഭിജിത്ത് സി പങ്കുവച്ച കുറിപ്പില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മൂട്ടി ആരാധകനായത് മുതല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അദ്ദേഹത്തിനായി വസ്ത്രങ്ങള്‍ ഒരുക്കാന്‍ സാധിച്ചത് വരെയുള്ള യാത്രയുണ്ട്. ആ വാക്കുകളിലേക്ക്:

പണ്ട് ആറിലോ മറ്റോ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ വൈകുന്നേരം 4 മണിക്ക് 'കൗരവര്‍' എന്ന സിനിമ കാണാന്‍ കഴിഞ്ഞില്ല,എന്നാല്‍ തൊട്ടു അടുത്ത ദിവസം ക്ലാസ്സില്‍ വന്നപ്പോള്‍ സിനിമയെ പറ്റിയുള്ള കൂട്ടുകാരുടെ ഗംഭീര അഭിപ്രായങള്‍ കേട്ടപ്പോള്‍ സിനിമ കാണാന്‍ കഴിയാത്തത്തിലുള്ള വിഷമം ഉള്ളില്‍ നില്‍ക്കുമ്പോഴും ദിവസങ്ങള്‍ നീണ്ടു നിന്ന ക്ലാസ്സിലെ കൗരവര്‍ ചര്‍ച്ചകളുള്ള സമയത്താകം എന്നില്‍ ഒരു മമ്മൂട്ടി ആരാധകന്‍ ഉണര്‍ന്നത്..

അങ്ങനെ മമ്മൂട്ടി ആരാധകനായ എനിക്ക് പൊതുവെ മാസ്സ്, ഇടിപടം നായകനെ കാണാന്‍ ആയിരുന്നു ഇഷ്ടം. എന്നാല്‍ ഇന്നിതെല്ലാം ഒരുപാടു വളര്‍ന്നിരിക്കുന്നു. ആ നായകനെ ഒരു ആരാധകനായ ഞാന്‍, അല്ല, എന്നെപോലെ ഒരുപാടുപേര്‍ ഇഷ്ടപെടുന്ന രീതിയില്‍ മമ്മൂക്കയെ കാണാന്‍ ഈ പറഞ്ഞ മാസ്സ് ഇടിപടത്തിനു വേണ്ടി അദ്ദേഹത്തിന് കോസ്റ്റും ഡിസൈന്‍ ചെയ്യാന്‍ ഭാഗ്യം ഈ മേളയിലും ലഭിച്ചിരിക്കുന്നു.

മമ്മൂക്കയ്ക്ക് വേണ്ടി മാത്രം പതിമൂന്ന് വര്‍ഷത്തിലേറെ യായി ആയിരകണക്കിന് വസ്ത്രങ്ങള്‍ സിനിമയിലെ വിവിധ കഥാപാത്രങ്ങള്‍ക്കായും, അല്ലാതെയും ചെയ്യാന്‍ സാധിക്കുക എന്നത് ഒരിക്കലും ഒരു ചെറിയകാര്യമല്ല എന്നറിയാം. (രാജമാണിക്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍) വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു മമ്മൂക്കയുടെ പിറന്നാള്‍ ദിവസം ആ ക്യാരവാന്റെ ഡോര്‍ തുറന്ന് ഉള്ളില്‍ കയറ്റി ആദ്യമായി അദ്ദേഹം ചോദിച്ചു, എന്താ നിന്റെ പേര്? എന്നെ പോലെ ഒരുപാടു കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു ചോദ്യം അല്ലെ? എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍.

Mammootty and Abhijit C
'35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര'; ഹൃദയം തൊട്ട് 'മമ്മൂട്ടിയുടെ ജോര്‍ജ്'
Mammootty and Abhijit C
'സൂര്യന്‍ ഒപ്പം യാത്ര ചെയ്യുന്നത് പോലെ..; സ്‌നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും തരുന്ന വലിയ നക്ഷത്രം'
Mammootty and Abhijit C
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75
Summary

Abhijit C, personal costume designer for Mammootty pens an emotional birthday wish for the mega star.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com