ജി സുധാകരന്‍/ഫയല്‍ 
Entertainment

'മലയാള സിനിമ വഴിതെറ്റുന്നു; കള്ളപ്പണത്തിന്റെ ഒഴുക്ക്, നടീനടന്മാർ മയക്കുമരുന്നിന് അടിമകൾ': ജി സുധാകരൻ

മലയാള സിനിമയിലേക്ക് ഒഴുകുന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമല്ല

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമരം​ഗത്തേക്ക് വരുന്നതെന്ന് മുൻമന്ത്രി ജി സുധാകരൻ. മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. നടീ നടന്മാർ കോടിശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളാണ്. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസുരശക്തികൾ ജയിച്ചു മുന്നേറുന്ന സിനിമകളാണ് ഇപ്പോഴുള്ളത്. കാഴ്ചക്കാരെ മായികലോകത്തേക്ക് എത്തിക്കുന്ന തരത്തിലാണവ. മലയാളത്തിൽ ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാവണം. സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോൺ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകളെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT