G Venugopal, Mammootty Facebook
Entertainment

'കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു മമ്മൂക്ക; ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം'

അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നതിന്റെ സന്തോഷം പങ്കുവച്ച് ​ഗായകൻ ജി വേണു​ഗോപാൽ. ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ലെന്ന് വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു വേണു​ഗോപാലിന്റെ കുറിപ്പ്.

ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം. അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല എന്നും വേണു​ഗോപാൽ കുറിപ്പിൽ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ സന്തത സഹചാരികളായ ആന്റോ ജോസഫും ജോര്‍ജുമാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആന്റോ ജോസഫും ജോര്‍ജും സോഷ്യൽ മീ‍ഡിയയിലൂടെ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകരോട് പങ്കുവച്ചത്. അധികം വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരികെയെത്തുമെന്നാണ് വിവരം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല. എൻ്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവ്വനത്തിലും മധ്യവയസ്സിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മൊമൻ്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണ്ണാരോഗ്യത്തോടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.

കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക ! To many more mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല.

Cinema News: Singer G Venugopal reacts to Mammootty comeback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT