ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്, എന്ത് ചെയ്യണം?'; ശ്യാം മോഹനൊപ്പമുള്ള ചിത്രവുമായി ജി വേണു​ഗോപാൽ 

വ്യത്യസ്ത ​ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ശ്യം പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു നാളുകളായി ഒരാളെ കയ്യിൽ കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു ​ഗായകൻ ജി വേണു​ഗോപാൽ. കഴിഞ്ഞ ദിവസം അയാളെ കണ്ടുകിട്ടി. ആരാണ് ആള് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ ശ്യാം മോഹൻ. ശ്യാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള വേണു​ഗോപാലിന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

'ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം? നിങ്ങൾ പറയൂ.'- എന്ന അടിക്കുറിപ്പിലാണ് വേണു​ഗോപാൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ ശ്യാം മോഹൻ ഒരു ​ഗായകൻ കൂടിയാണ്. വ്യത്യസ്ത ​ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ശ്യം പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. തമാശ നിറച്ച് വളരെ രസകരമായാണ് ശ്യാം ​ഗാനം ആലപിക്കാറുള്ളത്. 

‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ​ഗാനം പാടുന്ന ശ്യാമിന്റെ വിഡിയോ വൈറലായിരുന്നു. ഇതിന്റെ വിഡിയോ വേണു​ഗോപാൽ പങ്കുവച്ചിരുന്നു. "എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും!ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ... കുറച്ച് പാഠങ്ങൾ പഠിപ്പി..... ഛേ.... പഠിക്കാനാ" എന്നായിരുന്നു അന്ന് കുറിച്ചത്. വേണു​ഗോപാൽ ആ​ഗ്രഹിച്ചപോലെ ആളെ ഇപ്പോൾ കയ്യിൽ കിട്ടിയിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് വേണു​ഗോപാലിന്റെ പോസ്റ്റിനു താഴെ വരുന്നത്. അങ്ങനെ അത് സംഭവിച്ചു എന്ന പേരില്‍ ശ്യാംമോഹനും ജി വേണുഗോപാലിനൊപ്പം ഉള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം