കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള റാപ്പർമാരിലൊരാളാണ് ഗബ്രി. 'സൂയിസൈഡ് നോട്ട്' എന്ന ഗബ്രിയുടെ പാട്ടിന് ആരാധകരേറെയാണ്. മെന്റൽ ഹെൽത്തിനെക്കുറിച്ച് സംസാരിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് ഗബ്രിയിപ്പോൾ. താൻ കുറേ സൂയിസൈഡ് നോട്ട് എഴുതിയിട്ടുണ്ടെന്നും 1000 സൂയിസൈഡ് നോട്ട് എഴുതിയിട്ട് മരിച്ചു പോവുക എന്നതൊക്കെയായിരുന്നു പണ്ടത്തെ തന്റെ സ്വപ്നമെന്നും പറയുകയാണ് അദ്ദേഹം.
അത് പിന്നെ എങ്ങനെയൊക്കെയോ പാട്ടായി മാറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇത് കാരണമാണ് എന്റെ വീട്ടിലെ പട്ടിണി മാറിയത്. ഇത് ഞാൻ തിരഞ്ഞെടുത്തതാണ്. അതിന്റെ നല്ലതും മോശവും ഞാൻ തന്നെ നേരിടണം. അങ്ങനെ ഇറങ്ങി. ആദ്യം എനിക്കൊരു വിശ്വാസത്തിന്റെ പ്രശ്നമുണ്ടായിരുന്നു.
എന്റെ പാട്ട് കേട്ടിട്ടാണോ അല്ലെങ്കിൽ റീൽ മാത്രം കണ്ടിട്ട് വന്നവരാണോ എന്നൊക്കെ. ഞാൻ പറയുന്ന ഇമോഷൻ കറക്ടായി മനസിലായിട്ട് വന്നവരാണോ എന്നൊക്കെ. വിശ്വാസത്തിന്റെ പ്രശ്നമുള്ളതുകൊണ്ട് ഞാനിപ്പോഴും ആളുകൾക്ക് മെസേജിന് മറുപടി കൊടുക്കാറില്ല. എനിക്ക് ആ പ്രശ്നം കുറച്ചു കൂടുതലാണ്. വലിയൊരു ആഴക്കടലിൽ ഇറങ്ങിയ പോലെ ഒരു ഫീൽ ആണ് എനിക്ക്.
ഇവിടെ ആരൊക്കെയുണ്ട് എങ്ങനെയുള്ള ആളുകളുണ്ട്. തുടങ്ങി ഒന്നും അറിയാത്തതു കൊണ്ട് ഞാനിപ്പോഴും എന്റെ ഇൻസ്റ്റഗ്രാമിൽ മെസേജ് സീൻ ചെയ്യുന്നത് ഓഫ് ആണ്. അപ്പോൾ മെസേജ് കണ്ടെന്ന് അവർ അറിയില്ല. സൂയിസൈഡ് നോട്ടിനെക്കുറിച്ചും മന്ദാരത്തിനെക്കുറിച്ചും സീരിയസ് ആയി സംസാരിച്ചാൽ മാത്രമേ റിപ്ലേ കൊടുക്കുകയുള്ളൂ. മെന്റൽ ഹെൽത്തിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്.
'സൂയിസൈഡ് നോട്ട്' എന്ന പാട്ടുള്ളതു കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് അടുത്തിടെ ഒരാൾ മെസേജ് അയച്ചിരുന്നു. അത് എനിക്ക് ഭയങ്കരമായി തോന്നി. ഞാൻ ചെയ്യുന്നത് കറക്ടായി തോന്നി. അവർക്ക് വേണ്ടിയെങ്കിലും ഞാനിത് ചെയ്യണം, എനിക്ക് താല്പര്യമില്ലെങ്കിലും. ഞാൻ കുറേ സൂയിസൈഡ് നോട്ട് എഴുതിയിട്ടുണ്ട്.
ജീവിതം അവസാനിപ്പിക്കാൻ പോകുവാണെന്നൊക്കെ പറഞ്ഞ്. 1000 സൂയിസൈഡ് നോട്ട് എഴുതുക. എന്നിട്ട് മരിച്ചു പോവുക എന്നതൊക്കെയായിരുന്നു പണ്ടത്തെ എന്റെ സ്വപ്നം. അത് പിന്നെ എങ്ങനെയൊക്കെയോ പാട്ടായി മാറിയതാ. അതൊക്കെ കണക്ട് ആയിട്ടുണ്ടാകും ആളുകൾക്ക്. ഒരുപാട് പേര് പറയാൻ മടിക്കുന്ന കാര്യമാണ്. അത് പറഞ്ഞത് എന്താണെന്നുവച്ചാൽ എനിക്ക് വേറെ വഴിയില്ല.
എന്നെ കേൾക്കാൻ ആരുമില്ല. കേൾക്കാനുള്ളത് കുറച്ച് പേപ്പറുകളും രണ്ട് പേനയും മാത്രമേയുള്ളൂ. അവരുടെ അടുത്ത് സംസാരിക്കുക. അതായിരിക്കും അവർക്ക് കണക്ട് ആയത്. എനിക്ക് ആ സാധനം ഹിറ്റായി. ഇവർക്ക് വേണ്ടിയെങ്കിലും ഇമോഷണൽ സാധനങ്ങൾ ചെയ്യണം. ആ പാട്ടുകൾ ഹീൽ ചെയ്യിക്കുന്നുണ്ട്. അതിനുവേണ്ടിയായിരിക്കും ഞാനത് അനുഭവിച്ചത്. ഞാൻ അങ്ങനെയാണ് അതിനെയൊക്കെ കാണുന്നത്". - ഗബ്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates