Michael Patrick and wife ഇൻസ്റ്റ​ഗ്രാം
Entertainment

'കഴിക്കൂ, കുടിക്കൂ, സ്നേഹിക്കൂ', ​'ഗെയിം ഓഫ് ത്രോൺസ്' താരം മൈക്കൽ പാട്രിക് വിടവാങ്ങി; അന്ത്യം 35-ാം വയസിൽ

ഞങ്ങളുടെ ഹൃദയം എത്രത്തോളം തകർന്നിരിക്കുകയാണെന്ന് പറയാൻ വാക്കുകളില്ല.

സമകാലിക മലയാളം ഡെസ്ക്

​ഗെയിം ഓഫ് ത്രോൺസ് താരവും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് (35) അന്തരിച്ചു. ഏറെ നാളുകളായി മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി) ബാധിതനായി ചികിത്സയിലായിരുന്നു. മൈക്കൽ പാട്രിക്കിന്റെ ഭാര്യ നവോമി ഷീഹനാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്.

നോർത്തേൺ അയർലൻഡ് ഹോസ്പീസിൽ വെച്ചായിരുന്നു അന്ത്യം. പത്ത് ദിവസം മുമ്പാണ് അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. ഗുരുതര രോഗങ്ങൾ ബാധിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിലുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള കേന്ദ്രമാണ് ഹോസ്പീസ്.

2023 ഫെബ്രുവരി ഒന്നിനാണ് മൈക്കൽ പാട്രിക്കിന് മോട്ടോർ ന്യൂറോൺ ഡിസീസ് സ്ഥിരീകരിച്ചത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ ക്രമേണ ദുർബലമാകുകയും ചലനശേഷിയെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് എംഎൻഡി. "കഴിഞ്ഞ രാത്രി നോർത്തേൺ അയർലൻഡ് ഹോസ്പീൽ വെച്ച് മൈക്ക് നമ്മളെ വിട്ടുപിരിഞ്ഞു.

2023 ഫെബ്രുവരി ഒന്നിന് അദ്ദേഹത്തിന് മോട്ടോർ ന്യൂറോൺ ഡിസീസ് സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവസം മുൻപാണ് മൈക്കിനെ ഹോസ്പീസിൽ പ്രവേശിപ്പിച്ചത്. അവിടെയുള്ള മികച്ച സംഘമാണ് അദ്ദേഹത്തെ പരിചരിച്ചത്. വളരെ ശാന്തനായാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. ഈ സമയം കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു.

ഞങ്ങളുടെ ഹൃദയം എത്രത്തോളം തകർന്നിരിക്കുകയാണെന്ന് പറയാൻ വാക്കുകളില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളെ പിന്തുണച്ച ഓരോ വ്യക്തികളോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ബ്രണ്ടൻ ബെഹാന്റെ മൈക്കിന് ഏറ്റവും ഇഷ്ടപ്പെട്ട ഉദ്ധരണി നിങ്ങളോട് ഇപ്പോൾ പങ്കുവയ്ക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.

"ലോകത്ത് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ, കഴിക്കാൻ എന്തെങ്കിലും, കുടിക്കാൻ എന്തെങ്കിലും, സ്നേഹിക്കാൻ ആരെയെങ്കിലും കണ്ടെത്തുക എന്നതാണ്. അതുകൊണ്ട് അമിതമായി ചിന്തിക്കേണ്ടതില്ല. കഴിക്കൂ, കുടിക്കൂ, സ്നേഹിക്കൂ".'- നവോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഗെയിം ഓഫ് ത്രോൺസിൽ വൈൽഡിങ് റൈട്ടർ എന്ന കഥാപാത്രമായാണ് മൈക്കൽ പാട്രിക് എത്തിയത്. സീരിസിന്റെ ആറാം സീസണിലെ 'ദ് ബ്രോക്കൺ മാൻ' എന്ന ഏഴാം എപ്പിസോഡിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ബിബിസി സംപ്രേക്ഷണം ചെയ്ത 2020-ൽ പുറത്തിറങ്ങിയ മൈ ലെഫ്റ്റ് നട്ട് എന്ന സീരിസ് രചിച്ചതും മൈക്കൽ പാട്രിക്കാണ്.

Cinema News: Game of Thrones actor Michael Patrick passes away at 35.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍'; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

പഞ്ചസാരയിൽ ഇനി ഉറുമ്പ് വരില്ല, ഇക്കാര്യങ്ങൾ ചെയ്യൂ

'എന്ത് മോശം ഭാഷയാണിത്...' ജാതി സെന്‍സസ് തടയണമെന്ന ഹര്‍ജി തളളി സുപ്രീം കോടതി

'ഇനി ഒടിടിയില്‍ റിലീസ് ചെയ്യുന്നതാകും നല്ലത്'; വാ തുറക്കാതെ തമിഴകം; ശിവയ്ക്ക് പിന്നാലെ പിന്തുണച്ച് വിശാല്‍!

'പാകിസ്ഥാന്റെ ലോക സമാധാന ശ്രമം ​ഗംഭീരം'! പുകഴ്ത്തി അടുത്ത പുലിവാൽ പിടിച്ച് ഷ​ഹീൻ അഫ്രീദി

SCROLL FOR NEXT