'ഒരു ഭാരത സർക്കാർ ഉത്‌പന്നം' ട്രെയിലർ യുട്യൂബ്
Entertainment

വന്ധ്യംകരണം നടത്താൻ കാമുകിക്ക് ആളെ ഒപ്പിക്കുന്ന കാമുകൻ; പൊട്ടിച്ചിരിപ്പിച്ച് 'ഒരു ഭാരത സർക്കാർ ഉത്‌പന്നം' ട്രെയിലർ

ചിത്രത്തിൽ സുഭീഷ് സുധി ​ഗൗരി ജി കൃഷ്ണന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ 'ഒരു ഭാരത സർക്കാർ ഉത്‌പന്ന'ത്തിന്റെ ട്രെയിലൽ പുറത്തിറങ്ങി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഭീഷ് സുധിയാണ് നായകൻ. ​ഗൗരി കൃഷ്ണനാണ് നായിക. സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ ഒരു പ്രാധാന വേഷത്തിൽ എത്തുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുരുഷവന്ധ്യകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാവർക്കറായ കാമുകിക്ക് ഒരാളെ കണ്ടെത്താൻ നായകൻ പെടുന്ന പെടാപ്പാട് ട്രെയിലറിൽ വളരെ രസകരമായി കാണിക്കുന്നുണ്ട്. അജു വർ​ഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിസാം റാവുത്തർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം ടിവി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെസി രഘുനാഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അൻസർ ഷായാണ് ഛായാ​ഗ്രഹണം. അജ്മൽ ഹസ്ബുള്ളയാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT