Gauthami Nair ഇന്‍സ്റ്റഗ്രാം
Entertainment

'സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ല'; നല്ല സിനിമ കിട്ടാതെ കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം: ഗൗതമി നായര്‍

ഒരുപാട് പേരുടെ വിചാരം ഞാന്‍ സിനിമ നിര്‍ത്തി പോയി എന്നാണ്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നുണ്ടെന്ന് നടി ഗൗതമി നായര്‍. പണ്ട് കാലത്തെ അപേക്ഷിച്ച്, ഇന്നത്തെ സിനിമകള്‍ കാണുമ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ എന്ന് തോന്നിയിട്ടുണ്ടെന്നും ഗൗതമി പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

''പണ്ടത്തെ സിനിമയും ഇപ്പോഴത്തെ സിനിമയും നോക്കുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ലേ എന്നാണ്. കാരണം പണ്ടൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും സിനിമ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ വ്യക്തിപരമായി എനിക്കറിയാം എന്റെ ചുറ്റുമുള്ള പല നടിമാരും നല്ല സിനിമ കിട്ടാത്തതു കൊണ്ടാണ് കഷ്ടപ്പെടുന്നത്.'' ഗൗതമി പറയുന്നു.

''റിലീസാകുന്ന പത്ത് സിനിമകള്‍ നോക്കിയാല്‍ രണ്ടിലോ മൂന്നിലോ മാത്രമേ കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളുള്ളൂ. അതെന്തുകൊണ്ടാണ്? നമുക്കിവിടെ നടിമാര്‍ ഇല്ലാത്തതുകൊണ്ടല്ലല്ലോ? പിന്നെ എന്തുകൊണ്ടാണ് ആ രീതിയിലുള്ള കഥകള്‍ എഴുതാത്തത്? നമുക്ക് ചുറ്റും എത്ര കഥകളുണ്ട്. രണ്ട് മണിക്കൂര്‍ സിനിമയില്‍ രണ്ട് മണിക്കൂറും അവരെ തന്നെ കാണിക്കണം എന്നല്ല പറയുന്നത്. പക്ഷെ അവര്‍ക്കും ചെയ്തുകാണിക്കാന്‍ എന്തെങ്കിലും വേണം എന്നാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇവിടെ കുറവില്ല. തിരക്കഥ കിട്ടാത്തതിന്റെ പ്രശ്‌നമാണെന്നാണ് തോന്നുന്നത്''.

സിനിമ ഉപേക്ഷിച്ച് മാറി നിന്നിട്ടില്ല. പക്ഷെ പല സിനിമകള്‍ക്കും നോ പറയേണ്ടി വന്നതു കൊണ്ടാണ് സിനിമകള്‍ കുറഞ്ഞതെന്നും ഗൗതമി പറയുന്നു. സിനിമ ഉപേക്ഷിച്ച് മാറി നിന്നില്ല. അങ്ങനെ താന്‍ ആരോടും പറഞ്ഞിട്ടുമില്ലെന്നും ഗൗതിമി നായര്‍ പറയുന്നു. ''ഒരുപാട് പേരുടെ വിചാരം ഞാന്‍ സിനിമ നിര്‍ത്തി പോയി എന്നാണ്. നിര്‍ഭാഗ്യവശാല്‍ ചില സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു എന്നേയുള്ളൂ. എങ്കിലും അതിന്റെ പേരില്‍ കുറ്റബോധം ഒന്നുമില്ല. വളരെ മികച്ച ആകാംഷ തോന്നുന്ന കഥാപാത്രം ലഭിക്കാന്‍ വേണ്ടിയാണ് ഞാനിപ്പോള്‍ കാത്തിരിക്കുന്നത്'' എന്നും താരം പറയുന്നു.

Gauthami Nair says malayalam cinema lacks credible female roles. she compares it with older movies. Says many artists struggles beacuse of it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

SCROLL FOR NEXT