ഒറി ഇന്‍സ്റ്റഗ്രാം
Entertainment

'വിവാഹങ്ങളിൽ പങ്കെടുക്കാൻ 15 ലക്ഷം മുതൽ 30 ലക്ഷം വരെ; ഇതാണ് എന്റെ പ്രധാന വരുമാന മാര്‍ഗം': ഒറി

അതിഥിയായിട്ടല്ല സുഹൃത്തായി വിവാഹത്തില്‍ പങ്കെടുക്കാനാണ് തന്നോട് ആവശ്യപ്പെടാറുള്ളതെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ സെന്‍സേഷനാണ് ഒറി എന്ന ഒര്‍ഹാന്‍ അവത്രാമണി. ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമാണ് ഒറി. കൂടാതെ താരസുന്ദരികളുടെ അടുത്ത സുഹൃത്തും. അടുത്തിടെ അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിലും ഒറി പങ്കെടുത്തിരുന്നു. ഇപ്പോള്‍ തന്റെ പ്രധാന വരുമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

വിവാഹങ്ങളില്‍ പങ്കെടുത്താല്‍ തനിക്ക് 15 മുതല്‍ 30 ലക്ഷം വരെ ലഭിക്കും എന്നാണ് ഒറി പറയുന്നത്. അതിഥിയായിട്ടല്ല സുഹൃത്തായി വിവാഹത്തില്‍ പങ്കെടുക്കാനാണ് തന്നോട് ആവശ്യപ്പെടാറുള്ളതെന്നും താരം പറയുന്നു. ഇതിലൂടെ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുകയാണ് താന്‍ ചെയ്യുന്നതെന്നും ഒറി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകളുമായി ഇടപഴകാനുള്ള അവസരമാകുന്നു. എന്നെ മുന്നോട്ടു നയിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ മറ്റുള്ളവരിലേക്കും എന്നിലേക്കും സന്തോഷം പകരുകയാണ്. ഇതാണ് ഇപ്പോള്‍ എന്റെ പ്രധാന വരുമാന മാര്‍ഗം. ആളുകള്‍ എന്നെ സന്തോഷത്തോടെ വിവാഹത്തിന് ക്ഷണിക്കുന്നു. സന്തോഷത്തോടെ 15 ലക്ഷം മുതല്‍ 30 ലക്ഷം വരെ നല്‍കുന്നു. അതിഥിയായിട്ടല്ല വരന്റേയോ മറ്റാരുടേയെങ്കിലോ സുഹൃത്തായി ഞാന്‍ വിവാഹത്തില്‍ പങ്കെടുക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്റെ പ്രേക്ഷകര്‍ അവരുടെ പരിപാടികളില്‍ എന്നെ പ്രതീക്ഷിക്കുകയാണ്.- ഒറി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !