പ്രിയങ്ക ചോപ്ര/ ഫേയ്സ്ബുക്ക് 
Entertainment

'സ്വന്തം രാജ്യത്ത് പോയി കൂട്ട ബലാത്സം​ഗത്തിന് ഇരയാകൂ';  വംശീയാധിക്ഷേപത്തെക്കുറിച്ച് പ്രിയങ്ക

ഇൻ മൈ സിറ്റി എന്ന തന്റെ ആൽബത്തിന്റെ റിലീസിന് പിന്നാലെയാണ് താൻ വംശീയാധിക്ഷേപത്തിന് ഇരയായതെന്ന് പ്രിയങ്ക പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലൂടെ എത്തി ഹോളിവുഡിൽ ശ്രദ്ധേയയായ താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൽ ഭർത്താവ് നിക്ക് ജൊനാസിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. ചെറുപ്പത്തിൽ അവിടെവച്ച് തനിക്ക് നേരിടേണ്ടിവന്നിട്ടുള്ള വംശീയഅധിക്ഷേപത്തെക്കുറിച്ച് താരം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പഠനകാലത്തായിരുന്നു ഇത്. എന്നാൽ നായികയായി പ്രശസ്തി നേടിയതിന് ശേഷവും താൻ രൂക്ഷമായ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. 

താരത്തിന്റെ ജീവിതം പറയുന്ന അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ഇൻ മൈ സിറ്റി എന്ന തന്റെ ആൽബത്തിന്റെ റിലീസിന് പിന്നാലെയാണ് താൻ വംശീയാധിക്ഷേപത്തിന് ഇരയായതെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്ക ആദ്യമായി പാടിയ ആൽബമായിരുന്നു ഇൻ മൈ സിറ്റി. ആദ്യ ​ഗാനം റിലീസ് ആകുന്നതിന്റെ ആവേശത്തിലിരുന്ന തനിക്ക് നേരിടേണ്ടി വന്നത് കടുത്ത വർ​ഗീയാധിക്ഷേപമായിരുന്നുവെന്നാണ് താരം പറയുന്നത്. 

വലിയൊരു വേദിയിൽ എന്റെ ആദ്യത്തെ ഗാനം പുറത്തിറക്കാനായതിന്റെ ആവേശം വംശീയ വിദ്വേഷ മെയിലുകളുടെയും ട്വീറ്റുകളുടെയും ഒരു കൊടുങ്കാറ്റിനാൽ നശിപ്പിക്കപ്പെട്ടു. 'ഇരുണ്ട നിറമുള്ള തീവ്രവാദി എന്തിനാണ് അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നത്, തിരിച്ച് മിഡിൽ ഈസ്റ്റിലേക്ക് പോകൂ ബുർഖ ധരിക്കൂ, തിരിച്ച് നിങ്ങളുടെ രാജ്യത്ത് ചെല്ലൂ കൂട്ട ബലാത്സംഗത്തിനിരയാകൂ..' എന്നിങ്ങനെയായിരുന്നു സന്ദേശങ്ങൾ ഇന്നും എനിക്കിത് എഴുതാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു- പ്രിയങ്ക കുറിച്ചു. താരത്തിന്റെ വ്യക്തി ജീവിതവും സിനിമയുമെല്ലാമാണ് അൺഫിനിഷ്ഡിൽ പറയുന്നത്. മികച്ച പ്രതികരണമാണ് പുസ്തകത്തിന് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'