മങ്കാത്ത, ഗോട്ട് സ്ക്രീൻഷോട്ട്
Entertainment

'മങ്കാത്തയുടെ ഒരു സ്റ്റിറോയ്ഡ് ഫോം, എല്ലാം വ്യക്തമായി മനസ്സിലാകും'; ​ഗോട്ടിനെക്കുറിച്ച് സംവിധായകൻ

ഇത് എല്ലാവർക്കും മനസിലാക്കാൻ സാധിക്കുന്ന വലിയ ആലോചനയൊന്നും വേണ്ടാത്ത ഒരു സിനിമയായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ വിജയ് ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിനേക്കുറിച്ചുള്ള വാർത്തകളാണ്. വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രം സയൻസ് ഫിക്ഷനായാണ് പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വെങ്കട് പ്രഭു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വളരെ ഫാസ്റ്റ് പേസ്ഡ് ആയ എല്ലാവർക്കും ഇഷ്ടപ്പടുകയും എളുപ്പം മനസിലാക്കാനും പറ്റുന്ന സിനിമയായിരിക്കും ദ് ഗോട്ട് എന്നാണ് സംവിധായകൻ പറയുന്നത്. മങ്കാത്തയുടെ ഒരു സ്റ്റിറോയിഡ്‌ ഫോം ആയിരിക്കും ​ഗോട്ടെന്നും അദ്ദേഹം പറഞ്ഞു.

'മങ്കാത്തയുടെ ഒരു സ്റ്റിറോയ്ഡ്‌ ഫോം ആണ് ദ് ഗോട്ട്. ഇത് എല്ലാവർക്കും മനസിലാക്കാൻ സാധിക്കുന്ന വലിയ ആലോചനയൊന്നും വേണ്ടാത്ത ഒരു സിനിമയായിരിക്കും. മങ്കാത്തയിൽ കുറേ ഇമോഷൻസിന് ഞാൻ പ്രാധാന്യം കൊടുത്തിരുന്നില്ല.

അതൊരു കംപ്ലീറ്റ് ബോയ്സ് ചിത്രമായിരുന്നു. എത്ര മോശമായിട്ടാണ് അവർ പരസ്പരം തിരിച്ച് കുത്താൻ ശ്രമിക്കുന്നത് എന്നതായിരുന്നു മങ്കാത്തയിൽ ഞാൻ കാണിച്ചത്. വിജയ് അവതരിപ്പിക്കുന്ന ഗാന്ധി എന്ന ഒരു ഫാമിലി മാന്റെ ജീവിതത്തിൽ നടക്കുന്ന എപ്പിസോഡാണ് ഗോട്ടിലൂടെ പറയാൻ ശ്രമിക്കുന്നത്.

നിങ്ങൾക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന തോന്നൽ ഉണ്ടാകില്ല. ഞാൻ ആരേയും എങ്ങോട്ടും വഴി തിരിച്ച് വിടുവാൻ ശ്രമിക്കുന്നില്ല. നിങ്ങൾക്ക് എല്ലാം വ്യക്തമായി മനസിലാക്കാൻ കഴിയും. ചിത്രം എല്ലാവർക്കും മനസിലാകുമെന്നും ഇഷ്ടപ്പെടുമെന്നും ഞാൻ ഉറപ്പു നൽകുന്നു. ചിത്രം ഏത് ഴോണർ ആണെന്ന് ട്രെയ്‌ലറിൽ കൃത്യമായി പറയുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പക്ഷേ ആരും അത് ഡീകോഡ് ചെയ്തില്ലെന്നും' വെങ്കട് പ്രഭു പറഞ്ഞു. സെപ്റ്റംബർ അഞ്ചിനാണ് ​ഗോട്ട് റിലീസ് ചെയ്യുന്നത്. അതേസമയം അജിത് നായകനായെത്തിയ മങ്കാത്ത പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 13 വർഷം പൂർത്തിയായിരിക്കുകയാണ്. അജിത്തിന്റെ കരിയറിലെ അമ്പതാമത്തെ ചിത്രം കൂടിയായിരുന്നു മങ്കാത്ത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT