ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിന്‍ ആസ് ലൈറ്റ്' ചിത്രത്തിലെ താരങ്ങള്‍ സംവിധായികയ്‌ക്കൊപ്പം  പിടിഐ
Entertainment

ഗോള്‍ഡന്‍ ഗ്ലോബ്: രണ്ടു നോമിനേഷനുകള്‍ നേടി പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

ഇന്ത്യയില്‍ നിന്ന് സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സംവിധായകയായി പായല്‍ കപാഡിയ മാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ഗോള്‍ഡന്‍ ഗ്ലോബ് 2025-ലെ മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകള്‍ ചിത്രം നേടിയിട്ടുണ്ട്.

മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി, ദി ഗേള്‍ വിത്ത് ദ നീഡില്‍, ഐ ആം സ്റ്റില്‍ ഹിയര്‍, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായി ഈ ചിത്രം മത്സരിക്കും.

മികച്ച സംവിധായികയായി (ചലച്ചിത്രം) പായല്‍ കപാഡിയ, എമിലിയ പെരസിന് ജാക്വസ് ഓഡിയാര്‍ഡ്, അനോറയ്ക്ക് ഷോണ്‍ ബേക്കര്‍, കോണ്‍ക്ലേവിന് എഡ്വേര്‍ഡ് ബെര്‍ഗര്‍, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോര്‍ബറ്റ്, ദ സബ്സ്റ്റാന്‍സിന് കോറലി ഫാര്‍ഗെറ്റ് എന്നിവര്‍ക്കൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയില്‍ നിന്ന് സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സംവിധായകയായി പായല്‍ കപാഡിയ മാറി. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

SCROLL FOR NEXT