​ഗോപി സുന്ദറും അമൃതയും/ ഫെയ്സ്ബുക്ക് 
Entertainment

അമൃതയെ ചേർത്തു പിടിച്ച് ​ഗോപി സുന്ദർ: ഇവർ പിരിഞ്ഞില്ല, ബാക്കിയുള്ളവർ പിരിഞ്ഞുപോകണമെന്ന് ആരാധകർ

എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ട് ​അമൃതയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ​ഗോപി സുന്ദർ

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് അമൃത സുരേഷിനേയും ​ഗോപി സുന്ദറിനേയും കുറിച്ചുള്ള വാർത്തകളായിരുന്നു. ഇരുവരും വേർപിരിഞ്ഞു എന്നായിരുന്നു വാർത്തകൾ. അതിനു പിന്നാലെ ഇരുവരേയും പരിഹസിച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ട് ​അമൃതയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ​ഗോപി സുന്ദർ. 

​ഗുഡ്മോണിങ് ടു ഓൾ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. അമൃതയെ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്ന ​ഗോപി സുന്ദറിനെയാണ് ചിത്രത്തിൽ കാണുന്നത്. അമൃതയെ ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. അതിനു പിന്നാലെ ഇരുവർക്കും ആശംസകളുമായി നിരവധി പേർ എത്തി. 

പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല എന്നാണ് പോസ്റ്റിന് താഴെ ആരാധകർ കുറിച്ചത്. സന്തോഷമായി ഈ ഫോട്ടോ കണ്ടപ്പോൾ. നിങ്ങൾ എന്നും ഒരു മിച്ചായിരിക്കണം. ഒരിക്കലും പിരിയരുത്.- എന്നാണ് മറ്റൊരാൾ കുറിച്ചത്. പോസ്റ്റിനു താഴെ തമാശകമന്റുകളും നിറയുന്നുണ്ട്. ഇവർ പിരിഞ്ഞില്ല അപ്പോ ബാക്കിയുള്ളവർ പിരിഞ്ഞു പോവേണ്ടതാണ്.- എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഇൻസ്റ്റാ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. അതിനിടെ പ്രണയം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായി. വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ അമൃത മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചതും ചർച്ചയായിരുന്നു.  ഒരു വർഷം മുൻപായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. അടുത്തിടെ പ്രണയ വാർഷികവും ആഘോഷിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT