ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാവുന്നു; നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സന്തോഷവാര്‍ത്ത ഇരുവരും പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപിക അനിലും വിവാഹിതരാവുന്നു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സന്തോഷവാര്‍ത്ത ഇരുവരും പങ്കുവച്ചത്. 

ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ സസ്‌നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍.- എന്ന കുറിപ്പിലാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി.  ഷഫ്ന നസാം, മിയ, ജ്യോതി കൃഷ്ണ, റബേക്കാ സന്തോഷ് തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ചത്. അപ്രതീക്ഷിതമായ കൂടിച്ചേരലാണ് ഇത് എന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ കമന്റ്. മികച്ച ജോഡികളാണെന്നും കമന്റുകളുണ്ട്. 

ബാലതാരമായി അഭിനയ രംഗത്തിലേക്ക് എത്തിയ താരമാണ് ഗോപിക. സാന്ത്വനം എന്ന സീരിയലില്‍ നായികയായി എത്തിയതോടെയാണ് താരം ശ്രദ്ധേയയാവുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയനാണ് ഗോവിന്ദ് പത്മസൂര്യ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT