ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായപ്പോള്‍ ഫെയ്സ്ബുക്ക്
Entertainment

'വടക്കുംനാഥൻ സാക്ഷി', ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും വിവാഹിതരായി; ചിത്രങ്ങൾ

അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കിയാണ് ജിപി ​ഗോപികയുടെ കഴുത്തിൽ താലി ചാർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരങ്ങളായ ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളേയും വടക്കുംനാഥനേയും സാക്ഷിയാക്കിയാണ് ജിപി ​ഗോപികയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. തുടര്‍ന്ന് ശ്രീകോവില്‍ നടക്ക് പുറത്തുവച്ച് താലിചാര്‍ത്തുകയായിരുന്നു. സിംപിള്‍ ലുക്കിലാണ് ഇരുവരും എത്തിയത്. കസവുസാരിയായിരുന്നു ഗോപികയുടെ വേഷം. ഇതിനൊപ്പം ഒരു നെക്ലസാണ് അണിഞ്ഞിരുന്നത്. മുണ്ടുടുത്താണ് ഗോവിന്ദ് പത്മസൂര്യ എത്തിയത്.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. കുടുംബങ്ങൾ പറഞ്ഞുറപ്പിച്ച വിവാ​ഹമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ​ഗോപികയെ പരിചയപ്പെട്ടതിനെക്കുറിച്ച് ​ജിപി പങ്കുവച്ചിരുന്നു.

ദിവസങ്ങള്‍ നീണ്ട വിവാഹ ആഘോഷമാണ് നടന്നത്. കഴിഞ്ഞ ദിവസം ഹല്‍ദി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡ‍ിയയിലൂടെ പുറത്തുവന്നിരുന്നു. നടിമാരായ മിയ, ഷഫ്ന, പൂജിത, സ്വാസിക തുടങ്ങിയവർ ഹൽദി ആഘോഷത്തിന് എത്തിയിരുന്നു. കൂടാതെ ടെലിവിഷൻ, സോഷ്യൽ മീഡിയ താരങ്ങളും ചടങ്ങിന് എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം