Govind_Padmasoorya_mohanlal 
Entertainment

ഗോപികയെ ഞെട്ടിച്ച് ​ഗോവിന്ദ് പത്മസൂര്യ; വിവാഹം ക്ഷണിക്കാൻ മോഹൻലാലിന്റെ വീട്ടിൽ: വിഡിയോ

ബാലേട്ടന്‍ സിനിമയ്ക്ക് ശേഷം ഗോപിക മോഹന്‍ലാലിനെ കണ്ടിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ കണ്ട് വിവാഹത്തിന് ക്ഷണിച്ച് നടൻ ​ഗോവിന്ദ് പത്മസൂര്യയും നടി ​ഗോപിക അനിലും. താരത്തിന്റെ എളമക്കരയിലെ വീട്ടിലെത്തിയാണ് ക്ഷണക്കത്ത് നൽകിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചാണ്. 

സർപ്രൈസായിട്ടാണ് ​ഗോപിയെ ​ഗോവിന് പത്മസൂര്യ മോഹൻലാലിന്റെ അ‌ടുത്തുകൊണ്ടുപോകുന്നത്. എവിടേക്കാണ് പോകുന്നത് എന്ന് ​ഗോപികയോട് പറഞ്ഞിരുന്നില്ല. ഇരുവരും മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുകയും വിവാഹം ക്ഷണിക്കുകയും ചെയ്തു. ഗോപികയുടെ സഹോദരി കീർത്തനയും അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. മോഹൻലാലിന്റെ ബാലേട്ടൻ സിനിമയിൽ മക്കളായി അഭിനയിച്ചത് ​ഗോപികയും കീർത്തനയുമായിരുന്നു.

ബാലേട്ടന്‍ സിനിമയ്ക്ക് ശേഷം ഗോപിക മോഹന്‍ലാലിനെ കണ്ടിരുന്നില്ല. മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പലപ്പോഴും ഗോപിക തന്നോട് പറഞ്ഞിരുന്നു. ലാലേട്ടനെ വിവാഹത്തിന് കൊണ്ടുവന്ന് ഗോപികയെ ഞെട്ടിക്കാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ സമയത്ത് ലാലേട്ടന്‍ എമ്പുരാന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി വിദേശത്തായിരിക്കുമെന്ന് പറഞ്ഞു. അതോടെയാണ് ഗോപികയേയും കൂട്ടി വിവാഹം ക്ഷണിക്കാമെന്ന് കരുതിയത്.- ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

ജനുവരി 28 നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ വാർത്ത പുറത്തുവിട്ടത്. സ്വാന്തനം സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് ​ഗോപിക അനിൽ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT