ജിപിയുടേയും ഗോപികയുടേയും ഹല്‍ദി ആഘോഷം ഇന്‍സ്റ്റഗ്രാം
Entertainment

ആഘോഷം തുടങ്ങി, കളറായി ജിപിയുടേയും ​ഗോപികയുടേയും ഹൽദി: വിഡിയോ

നാളെയാണ് ഇരുവരുടേയും വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയതാരങ്ങളായ ​ഗോവിന്ദ് പത്മസൂര്യയുടേയും ​ഗോപിക അനിലിന്റേയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹൽദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ്. വൻ കളർഫുള്ളായിട്ടായിരുന്നു ഹൽദി ആഘോഷം.

അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും ചേർന്ന് ഹൽദി ആഘോഷമാക്കുകയായിരുന്നു. നടിമാരായ മിയ, ഷഫ്ന, പൂജിത, സ്വാസിക തുടങ്ങിയവർ ഹൽദി ആഘോഷത്തിന് എത്തിയിരുന്നു. കൂടാതെ ടെലിവിഷൻ, സോഷ്യൽ മീഡിയ താരങ്ങളും ചടങ്ങിന് എത്തി. ചുവപ്പ്, മഞ്ഞ കോമ്പിനേഷനിലുള്ള വേഷത്തിലാണ് നവദമ്പതികൾ എത്തിയത്. പാട്ടും ഡാൻസുമായി വമ്പൻ ആഘോഷമായിരുന്നു. ചടങ്ങിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.


ജനുവരി 28നാണ് ആരാധകർ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ–ഗോപിക അനിൽ വിവാഹം. കഴിഞ്ഞ ദിവസം ​ഗോപിക ബ്രൈഡ് ടുബി ആഘോഷമാക്കിയിരുന്നു. ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ​ആഘോഷ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബാ​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. കുടുംബങ്ങൾ പറഞ്ഞുറപ്പിച്ച വിവാ​ഹമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ​ഗോപികയെ പരിചയപ്പെട്ടതിനെക്കുറിച്ച് ​ജിപി പങ്കുവച്ചിരുന്നു. കൂടാതെ വിവാഹ ഒരുങ്ങളെക്കുറിച്ചും താരം ആരാധകരുമായി പങ്കുവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT