ഗോവിന്ദയും സുനിതയും, നീലം കോത്താരി ഇന്‍സ്റ്റഗ്രാം
Entertainment

നീലം കോത്താരിയെ പ്രണയിച്ചു, നടിയെ കണ്ട് പഠിക്കാന്‍ ഭാര്യയോട് പറഞ്ഞു: ഗോവിന്ദയുടെ കുറ്റസമ്മതം

നീലമുമായി തന്റെ ഭാര്യ സുനിതയെ നിഷ്‌കരുണം താരതമ്യം ചെയ്തു എന്നാണ് ഗോവിന്ദ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഒരുകാലത്തെ സൂപ്പര്‍സ്റ്റാറായിരുന്നു ഗോവിന്ദ. നടി നീലെ കോത്താരിയോട് തനിക്ക് തോന്നിയ പ്രണയത്തേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. നീലമുമായി തന്റെ ഭാര്യ സുനിതയെ നിഷ്‌കരുണം താരതമ്യം ചെയ്തു എന്നാണ് ഗോവിന്ദ പറയുന്നത്.

1990ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് നീലം കോത്താരിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗോവിന്ദ തുറന്നു പറഞ്ഞത്. എനിക്ക് നീലത്തിനെ പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം ഞാന്‍ അവളെക്കുറിച്ച് പറഞ്ഞു. സുനിതയോട് പോലും ഞാന്‍ നീലത്തിനെക്കുറിച്ച് പറഞ്ഞിരുന്നു. സുനിതയോട് നീലമിനെപ്പോലെയാവാനും അവളെ കണ്ട് പഠിക്കാനുമെല്ലാം പറഞ്ഞു. അത് കേട്ട് സുനിതയ്ക്ക് ദേഷ്യം വരുമായിരുന്നു. ഞാന്‍ എന്താണ് എന്നറിഞ്ഞാണ് നിങ്ങളെന്നെ പ്രേമിച്ചത്. ഞാന്‍ ഒരിക്കലും മാറില്ല എന്ന് അവള്‍ പറഞ്ഞു. ഞാന്‍ വല്ലാതെ ആശയക്കുഴപ്പത്തിലായിരുന്നു. ആരെയാണ് സ്വന്തമാക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. - ഗോവിന്ദ തുറന്നു പറഞ്ഞത്.

ഏത് ആണിനും പ്രണയം തോന്നുന്ന തരത്തിലുള്ള സ്ത്രീ ആയിരുന്നു നീലം എന്നാണ് താരം പറയുന്നത്. തനിക്കും അതാണ് സംഭവിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. സുനിതയ്ക്ക് 18 വയസുള്ളപ്പോഴാണ് ഗോവിന്ദയുമായി വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹജീവിതം 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT