Govinda ഫെയ്‌സ്ബുക്ക്‌
Entertainment

വീട്ടില്‍ കുഴഞ്ഞുവീണു; നടന്‍ ഗോവിന്ദ ആശുപത്രിയില്‍

ന്യൂറോളജിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിച്ചു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയില്‍. ചൊവ്വാഴ്ച രാത്രി ബോധരഹിതനായതിനെ തുടര്‍ന്നാണ് സൂപ്പര്‍താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂഹുവിലെ ക്രിട്ടിക്കെയര്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് സംഭവം. 61 കാരനായ ഗോവിന്ദ വിവിധ പരിശോധനകള്‍ക്ക് വിധേയനായതായാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിന്‍ഡാല്‍ അറിയിച്ചു.

ഗോവിന്ദയെ ന്യൂറോളജിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിച്ചതായാണ് അദ്ദേഹത്തിന്റെ മാനേജര്‍ ശശി സിന്‍ഹ അറിയിച്ചത്. ''അദ്ദേഹത്തിന് കടുത്ത തവേദനയും തലകറക്കവും അനുഭവപ്പെട്ടു. അതിനാലാണ് ന്യൂറോളജിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയാണ്'' എന്നാണ് സിന്‍ഹ പറഞ്ഞത്.

രാത്രി ദേഹാസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ തന്നെ ഫോണിലൂടെ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടന്‍ ധര്‍മ്മേന്ദ്രയെ കാണാന്‍ ഗോവിന്ദയെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം സ്വന്തം റിവോള്‍വറില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഗോവിന്ദ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കാല്‍മുട്ടിന് താഴെയായിട്ടിരുന്നു വെടിയേറ്റത്. റിവോള്‍വര്‍ വൃത്തിയാക്കി വെക്കുന്നതിനിടെയായിരുന്നു സംഭവം.

Govinda hospitalized after falling unconsious at home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം'

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസം; ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

ചായ അരിപ്പയിലെ പറ്റിപ്പിടിച്ച കറ വൃത്തിയാക്കാം

ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന്‍ പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ

ഫ്രീസറിൽ നിന്ന് ഇറച്ചി പുറത്തെടുത്ത് വയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT