Govinda ഫയല്‍
Entertainment

'അമ്മ പാന്‍ ചൂടാക്കി മുഖം പൊള്ളിച്ചു; ഗോവിന്ദയുമായുള്ള വിവാഹം മകളുണ്ടാകുന്നത് വരെ രഹസ്യമാക്കി വച്ചു'; തുറന്ന് പറഞ്ഞ് താരപത്‌നി

സ്‌കൂള്‍ കാലത്തെ പ്രണയം

സമകാലിക മലയാളം ഡെസ്ക്

സിനിമയെ വെല്ലുന്നതാണ് നടന്‍ ഗോവിന്ദയുടേയും സുനിത അഹൂജയുടേയും പ്രണയകഥ. സിനിമയിലൊക്കെ എത്തുന്നതിന് മുമ്പ് തന്നെ ഗോവിന്ദ സുനിതയുമായി പ്രണയത്തിലായിരുന്നു. സ്‌കൂള്‍ കാലത്തെ പ്രണയമാണ് ഗോവിന്ദയുടേയും സുനിതയുടേയും. ഗോവിന്ദയുമായുള്ള അടുപ്പത്തിന് തന്റെ വീട്ടുകാര്‍ എതിരായിരുന്നുവെന്നാണ് സുനിത പറയുന്നത്.

പഠിക്കാന്‍ താല്‍പര്യമില്ലാതിരുന്ന തന്നെ പഠിക്കാന്‍ അമ്മ നര്‍ബന്ധിക്കുമായിരുന്നുവെന്നാണ് സുനിത പറയുന്നത്. ഒരിക്കല്‍ അമ്മ തന്റെ മുഖത്ത് പാന്‍ ചൂടാക്കി വച്ചിട്ടുണ്ടെന്നും സുനിത പറയുന്നു. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുനിത മനസ് തുറന്നത്.

''എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ക്ലാസില്‍ തോറ്റു. പക്ഷെ അമ്മയോട് അതേക്കുറിച്ച് പറഞ്ഞില്ല. ആ സമയത്തു തന്നെ ഞാന്‍ ഗോവിന്ദയുമായി അടുപ്പത്തിലായിരുന്നു. ജയിച്ചെന്ന് അമ്മയോട് നുണ പറഞ്ഞു. സത്യം അറിഞ്ഞപ്പോള്‍ അമ്മ പാന്‍ ചൂടാക്കി എന്റെ മുഖത്ത് വച്ചു. എന്റെ നുണകളെക്കുറിച്ച് ചോദിച്ചു. അമ്മ വളരെ സ്ട്രിക്റ്റായിരുന്നു. എന്നെ പഠിക്കാന്‍ നിര്‍ബന്ധിക്കും. പക്ഷെ എനിക്കിഷ്ടമായിരുന്നില്ല. പുസ്തകം തുറന്നാല്‍ ഞാന്‍ ഉറങ്ങും'' എന്നാണ് സുനിത പറയുന്നത്.

''ഒരിക്കല്‍ എന്റെ ചേച്ചി എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാനൊരു ബ്ലേഡ് കൊണ്ട് അവളുടെ തുടയില്‍ മുറിവുണ്ടാക്കി'' എന്നും താരപത്‌നി പറയുന്നു. അതേസമയം തനിക്ക് പണമുണ്ടാക്കാന്‍ ഇഷ്ടമാണ്, അതിനാല്‍ കണക്കില്‍ മാത്രം താല്‍പര്യമുണ്ടായിരുന്നുവെന്നും സുനിത പറയുന്നു.

1987 ലാണ് സുനിതയും ഗോവിന്ദയും വിവാഹം കഴിക്കുന്നത്. വിവാഹത്തിന് സുനിതയുടെ കുടുംബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഗോവിന്ദ നടനാണെന്നതായിരുന്നു എതിര്‍പ്പിന് കാരണം. ''ഗോവിന്ദയെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും വലിയൊരു കുടംബമാണ് ഉണ്ടായിരുന്നത്. എനിക്ക് അന്ന് 18 വയസാണ്. 19-ാം വയസില്‍ ഞാന്‍ അമ്മയായി. ഒരു കുഞ്ഞുണ്ടായപ്പോഴും ഞാനൊരു കുട്ടിയായിരുന്നു'' സുനിത പറയുന്നു.

''അമ്മ സമ്പന്നമായ പശ്ചാത്തലമുള്ളയാളാണ്. അച്ഛന്‍ സാമ്പത്തികമായി ശക്തമായ കുടുംബത്തില്‍ നിന്നുള്ളയാളല്ല. എന്റെ അമ്മയുടെ അച്ഛനും നല്ല നിലയിലായിരുന്നു. അവന്‍ ഒരു നടനാണ്, നിനക്കെന്താ ഭ്രാന്താണോ എന്നാണ് അമ്മയോട് ചോദിച്ചത്. അദ്ദേഹം എന്റെ വിവാഹത്തിന് പോലും വന്നില്ല'' എന്നും സുനിത പറയുന്നു.

അതേസമയം വിവാഹം കഴിച്ച കാര്യം ഗോവിന്ദ ഒരുകൊല്ലത്തിലധികം മറച്ചുവെച്ചു. മകള്‍ ടീന ജനിച്ച ശേഷം മാത്രമാണ് വിവാഹിതനാണെന്ന കാര്യം ഗോവിന്ദ പരസ്യപ്പെടുത്തുന്നത്. തന്റെ കരിയറിനെ ബാധിക്കുമോ എന്നതായിരുന്നു ഗോവിന്ദയുടെ ഭയം.

Sunita says her family was against her marriage with Govinda. admits once her mother burned her cheek with hot pan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT