Grace Antony and Aby Tom Cyriac 
Entertainment

'അന്നിവള്‍ കൊച്ചുകുട്ടി, എനിക്ക് വേണ്ട രീതിയില്‍ ഗ്രൂം ചെയ്തെടുത്തു'; ഗ്രൂമിങ് തമാശയല്ല, എന്നേലും നേരം വെളുക്കുമോ? താരങ്ങള്‍ക്ക് വിമര്‍ശനം

തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ മുന്‍നിര നടിയാണ് ഗ്രേസ് ആന്റണി. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്ന് വന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയ നടി. കോമഡിയിലും തിളങ്ങാന്‍ സാധിച്ചിട്ടുണ്ട് ഗ്രേസിന്. ഈയ്യടുത്താണ് ഗ്രേസ് വിവാഹിതയായത്. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് ഗ്രേസിന്റെ ഭര്‍ത്താവ്.

ഗ്രേസിന്റേയും എബിയുടേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇരുവരും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളൊരു ഭാഗമാണ് വൈറലാകുന്നത്. തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തെക്കുറിച്ചാണ് വിഡിയോയില്‍ ഗ്രേസും എബിയും സംസാരിക്കുന്നത്.

'പതിനെട്ടാമത്തെ വയസിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 19-ാമത്തെ വയസില്‍ റിലേഷന്‍ഷിപ്പിലായി. അപ്പോള്‍ ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്. ഞാന്‍ എനിക്ക് വേണ്ട രീതിയില്‍ ഗ്രൂം ചെയ്ത് എടുത്തതാണ്. 8 വയസിന്റെ വ്യത്യാസമുണ്ട്.' എന്നാണ് എബി പറയുന്നത്. എബിയുടെ വാക്കുകള്‍ കേട്ട് ഗ്രേസും അവതാരകയും പൊട്ടിച്ചിരിക്കുന്നുണ്ട്. പ്രായ വ്യത്യാസമുള്ളതിനാല്‍ പ്രണയം വീട്ടുകാരോട് അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും സന്തോഷമായെന്ന് ഗ്രേസും പറയുന്നുണ്ട്.

വിഡിയോ വൈറലായതോടെ നിരവധി പേരാണ് താരദമ്പതികള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. പ്രായ വ്യത്യാസത്തെക്കുറിച്ചും ഗ്രൂമിങിനെ തമാശയായി അവതരിപ്പിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. റിയാക്ഷന്‍ വിഡിയോകളിലൂടേയും കമന്റുകളിലൂടേയും നിരവധി പേരാണ് താരങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത്.

'അവതാരകയോടും അതിഥികളോടും, ഗ്രൂമിങ് തമാശയല്ല, പൊട്ടന്‍ ഗ്രൂം ചെയ്ത് എടുത്തു എന്ന് എന്ത് അഭിമാനത്തോടെയാണ് പറയുന്നത്. നല്ല ബോധം, പട്ടിയെയൊക്കെ ട്രെയിന്‍ ചെയ്ത് എടുക്കുന്നത് പോലെ അല്ലേ. കഷ്ടം. എന്നെങ്കിലും നേരം വെളുക്കുമായിരിക്കും, ഗ്രൂമിങ് ക്രൈമാണ്, ജനറേഷന്‍ ഗ്യാപ് വലിയ പ്രശ്‌നം ആണ്' എന്നാണ് കമന്റുകള്‍.

അതേസമയം കമന്റുകള്‍ അതിരുകടക്കുന്നുവെന്ന് ചിലര്‍ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. താരങ്ങളുടെ വാക്കുകള്‍ തമാശയായി കാണണമെന്നാണ് അവര്‍ പറയുന്നത്. പ്രണയത്തിലാകുമ്പോള്‍ ഗ്രേസിന് 18 വയസ് കഴിഞ്ഞിരുന്നു. അതിനാല്‍ നിയമപരമായി അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Grace Antony and Aby Tom Cyriac gets slammed for joking about grooming.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടന്നുകൂടുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

'ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കും'; രമേഷ് പിഷാരടിയെക്കുറിച്ച് ധർമജൻ ബോൾ​ഗാട്ടി

ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ? ഏതാണ് ഉപയോ​ഗിക്കേണ്ടത്?

8 സിക്‌സുകള്‍, 28 പന്തില്‍ 74; വീണ്ടും കത്തും ഫോമില്‍ അഭിഷേക്; സണ്‍റൈസേഴ്‌സിന് മിന്നല്‍ തുടക്കം

SCROLL FOR NEXT