Grace Antony ഇന്‍സ്റ്റഗ്രാം
Entertainment

'ഞങ്ങളുടെ സ്വപ്‌നം വീട്ടുകാര്‍ അംഗീകരിച്ചു, അതിഥികളായി 15 പേര്‍ മാത്രം'; വിവാഹത്തെക്കുറിച്ച് ഗ്രേസ് ആന്റണി

ആളും ആരവങ്ങളുമില്ലാതെ തങ്ങള്‍ ഒന്നായി

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടി ഗ്രേസ് ആന്റണി വിവാഹിതയായത്. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആയിരുന്നു വരന്‍. തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങ് നടന്നത്. ആളും ആരവങ്ങളുമില്ലാതെ തങ്ങള്‍ ഒന്നായെന്നാണ് വിവാഹ വാര്‍ത്ത പങ്കിട്ടുകൊണ്ട് ഗ്രേസ് കുറിച്ചത്.

ഗ്രേസ് ആന്റണി വിവാഹിതയായെന്ന വാര്‍ത്ത ആരാധകര്‍ക്കും സര്‍പ്രൈസായിരുന്നു. യാതൊരു സൂചനകളും നല്‍കാതെയാണ് താരം വിവാഹിതയായത്. വളരെ സ്വകാര്യമായ ചടങ്ങായിരുന്നുവെന്നും 15 പേരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂവെന്നുമാണ് ഗ്രേസ് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗ്രേസ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

'ഹായ് എവരിവണ്‍. നിങ്ങളോട് പങ്കുവെക്കാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഞാനും എബി ടോം സിറിയക്കും വിവാഹിതരായി. സെപ്തംബര്‍ 9, 2025 ന് ആയിരുന്നു വിവാഹം. ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളുമായി 15 പേരെ മാത്രം ക്ഷണിച്ച വളരെ സ്വകാര്യമായൊരു വിവാഹമായിരുന്നു. ആരേയും നേരത്തെ വിളിക്കാനോ നിങ്ങളെ അറിയിക്കാനോ പറ്റിയില്ല'' എന്നാണ് ഗ്രേസ് പറഞ്ഞത്.

''വളരെ ലളിതവും റിലാക്‌സിങുമായൊരു വിവാഹം എന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കളും അതിനെ പിന്തുണച്ചു. അതുകാരണം ഞങ്ങളുടെ വിവാഹം സമ്മര്‍ദ്ധമില്ലാതെ വളരെയധികം ആസ്വദിക്കാനായി. ഞങ്ങളെ അനുഗ്രഹിക്കുക, നിങ്ങളുടെ ചിന്തകളില്‍ ഞങ്ങളേയും കരുതുക'' എന്നുമാണ് ഗ്രേസ് കുറിച്ചത്.

ഒമ്പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഗ്രേസും എബിയും വിവാഹിതരാകുന്നത്. തുതിയൂര്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. സംഗീത സംവിധായകനാണ് എബി. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Grace Antony talks about her intimate wedding with Aby Tom Cyriac. Says there were only 15 guests.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT