S Janaki Grand daughter 
Entertainment

'സ്‌നേഹം അളക്കേണ്ടത് കണ്ണുനീര്‍ കൊണ്ടല്ല; മുത്തശ്ശിയിപ്പോള്‍ ചേച്ചിയ്‌ക്കൊപ്പം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ജാനകിയുടെ പേരക്കുട്ടി

ജാനകി മരിച്ചപ്പോള്‍ അപ്‌സര കരഞ്ഞില്ലെന്ന് ചിലര്‍ വിമര്‍ശനവുമായെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസമാണ് രാജ്യം ഇതിഹാസ ഗായിക എസ് ജാനകിയ്ക്ക് വിട ചൊല്ലിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ് ജാനകിയുടെ യാത്രയയപ്പ്. കൊച്ചുമകള്‍ അപ്‌സര വൈദ്യുലയായിരുന്നു ജാനകിയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. മുത്തശ്ശിയെ അവസാനം കാലം പരിചരിച്ചിരുന്നതും അപ്‌സരയായിരുന്നു. ജാനകിയുടെ ചേതയറ്റ ശരീരത്തിന് അരികില്‍ നിന്നും മാറാതെ അവസാന നിമിഷം വരെ അപ്‌സരയുണ്ടായിരുന്നു.

അതേസമയം ജാനകി മരിച്ചപ്പോള്‍ അപ്‌സര കരഞ്ഞില്ലെന്ന് പറഞ്ഞ് ചിലര്‍ വിമര്‍ശനവുമായെത്തിയിട്ടുണ്ട്. ഇക്കൂട്ടര്‍ക്ക് മറുപടി നല്‍കുകയാണ് അപ്‌സര. ഒരാളോടുള്ള സ്‌നേഹം അളക്കേണ്ടത് കണ്ണീരിന്റെ അളവു കൊണ്ടല്ലെന്നാണ് അപ്‌സര പറയുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് അപ്‌സരയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

'മുത്തശ്ശിയുടെ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്റെ ചേച്ചി വര്‍ഷയായിരുന്നു. അവര്‍ ഒരേ സ്വഭാവക്കാരായിരുന്നു. വാക്കുകളാല്‍ പറയാന്‍ സാധിക്കാത്ത വിധത്തില്‍ അവര്‍ ആളുകളെ മനസിലാക്കിയിരുന്നു. എല്ലാ അര്‍ത്ഥത്തിലും അവര്‍ മേഡ് ഓഫ് ഈച്ചദര്‍ ആയിരുന്നു.

ഇന്ന് ഞാന്‍ നില്‍ക്കുന്നിടത്ത് ഉണ്ടാകേണ്ടിയിരുന്നതും ഞങ്ങളുടെ മുത്തശ്ശിയെ പരിചരിക്കേണ്ടിയിരുന്നതും ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം ചെയ്യേണ്ടിയിരുന്നതും വര്‍ഷ ആണെന്ന് ലോകം മറന്നു പോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 2023 ല് അവള്‍ മരിച്ചു. ഞങ്ങളുടെ കുടുംബം അതില്‍ നിന്നും പൂര്‍ണമായി മുക്തരായിട്ടില്ല. ദുഖം നമ്മള്‍ മറക്കുന്നേയില്ല. പകരം തുടര്‍ന്നുള്ള ജീവിതം അതുമായി ജീവിക്കാന്‍ നമ്മള്‍ പഠിക്കുകയാണ്. അവര്‍ വീണ്ടും ഒരുമിച്ചുവെന്നറിയുന്നത് മാത്രമാണ് എനിക്ക് ആശ്വാസം നല്‍കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എന്റെ സങ്കടത്തെ ചോദ്യം ചെയ്യുന്ന ചിലരെ കണ്ടു. എന്റെ കണ്ണില്‍ കണ്ണീര് കാണാത്തതാണ് കാരണം. നിങ്ങള്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്ന കണ്ണീരുകൊണ്ട് മുത്തശ്ശിയോടുള്ള എന്റെ സ്‌നേഹത്തെ അളക്കരുത്. മരണത്തെ ആത്മീയ തലത്തില്‍ കാണാനാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചത്. ജീവിതം അവസാനിച്ചാലും സ്‌നേഹം അവസാനിക്കുന്നില്ലെന്നാണ് അവര്‍ പഠിപ്പിച്ചത്. ജീവിതാനുഭവങ്ങള്‍ എന്നെ ഞാന്‍ ആഗ്രഹിച്ചതിലും കരുത്തയാക്കിയിരിക്കുകയാണ്. വേദന എല്ലായിപ്പോഴും ഉച്ചത്തിലാകണമെന്നില്ല. ചിലപ്പോഴത് ശാന്തവും സ്ഥായിയായതും വളരെ വ്യക്തിപരവുമായിരിക്കും.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ ജീവിക്കുമ്പോള്‍ കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും നമ്മുടെ ജീവിതത്തെക്കുറിച്ച് മെനഞ്ഞെടുക്കുന്ന കഥകള്‍ക്കുമൊപ്പം ജീവിക്കുക എന്നതാണ്. തങ്ങള്‍ക്ക് യാതൊരു അറിവുമില്ലാത്തൊരു കുടുംബത്തെക്കുറിച്ച് ആളുകള്‍ കഥകളുണ്ടാക്കുന്നത് കാണുകയെന്നത് വേദനിപ്പിക്കുന്നതാണ്.

എന്റെ മുത്തശ്ശി ശരിക്കും ആരായിരുന്നുവെന്ന് ജനങ്ങള്‍ അറിയണം. അവര്‍ ശാന്തശീലയും കനിവുള്ളവളും വളരെ വിനയമുള്ളയാളും മറ്റുള്ളവരെ വിധിക്കാത്തയാളുമായിരുന്നു. എല്ലാവരിലും അവര്‍ നന്മ കണ്ടു. വര്‍ഷയും അങ്ങനെ തന്നെയായിരുന്നു. മറ്റെന്തിനേക്കാളും ഉപരിയായി അവര്‍ പങ്കിട്ടത് കുട്ടികളുടേതു പോലുള്ള മനസായിരുന്നു. കയറി ചെല്ലുന്നിടങ്ങളിലെല്ലാം അവര്‍ അത് കൊണ്ടു വന്നു. അവരെ കണ്ടുമുട്ടിയവരെല്ലാം തന്നെ അവരെ സ്‌നേഹിച്ചു. ഇപ്പോള്‍ അവര്‍ ഒരുമിച്ചിരിക്കുന്നു. എങ്ങനെയോ ആ ചിന്ത എനിക്ക് സമാധാനം നല്‍കുന്നുണ്ട്.

Grand daughter of S Janaki gives it back to trolls for not crying at the singer's funeral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ