പോസ്റ്ററില്‍ അച്ഛനും മകളും; നല്ല 'തുടക്ക'ത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍

വിസ്മയയുടെ തുടക്കം ആഗസ്റ്റ് ഏഴിന്
Thudakkam
Thudakkam
Updated on
1 min read

തീഷ്‌ണമായ ഭാവത്തോടെ മോഹൻലാൽ. അല്പം ദൈന്യഭാവത്തിൽ വിസ്‌മയ മോഹൻലാൽ. നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റണി. താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയ മോഹൻലാൽ. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്.

മോഹൻലാലിൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടൊരു കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തേ സൂചിപ്പിച്ചിരുന്നു. അതിനനുസരണമായ അപ്ഡേഷനുകളുമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നതും.

ഈ കൊച്ചു കുടുംബത്തിൻ്റെ പിന്നിൽ എന്തെങ്കിലും ഗൗരവമായ വിഷയം ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നതാണ് പ്രേഷകരുടെ ആകാംഷ. ആഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തിനെത്തുന്നതുവരേയും ഈ ആകാംക്ഷ നിലനിൽക്കട്ടെ . പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരികയാണ്. ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .

മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, 'ജാഫർ ഇടുക്കി , ,കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ ,,ജയ്സ് ജോസ്,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം-ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം- അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ,എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ . കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ- വാഴൂർ ജോസ്.

Thudakkam
'കുടുംബകാര്യങ്ങളില്‍ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ'; 'രാപ്പകലിന്റെ' വിക്കി പേജ് തിരുത്തി ട്രോളന്മാര്‍
Thudakkam
'ഒസിഡി മാനസികാവസ്ഥ, എന്തുവന്നാലും അമ്മൂമ്മയെ ഉപേക്ഷിക്കില്ല'; തിരിച്ചുവന്നത് ആരേയും വേദനിപ്പിക്കാനല്ലെന്നും തന്‍വി
Thudakkam
'എന്നെ കളിയാക്കാനാണോ എന്ന് മമ്മൂക്ക ശ്രീനിയോട് ചോദിച്ചു'; അഴകിയ രാവണന്‍ ചെയ്യാന്‍ മടിച്ച മമ്മൂട്ടി; കമല്‍ പറയുന്നു
Summary

New poster of Thudakkam starring Vismaya Mohanlal features her father too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com