ഇന്നസെന്റിനൊപ്പം കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് (Innocent) ഇൻസ്റ്റ​ഗ്രാം
Entertainment

'ചെറുപ്പത്തിൽ ഞാനൊരു മാൻഹോളിൽ വീണു, ഒന്നാലോചിക്കുക പോലും ചെയ്യാതെ അപ്പാപ്പൻ ചാടി എന്നെ പുറത്തെടുത്തു'; ഇന്നസെന്റിന്റെ കൊച്ചുമകൻ

'ഹായ് ​ഗയ്സ്' എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ഇന്നസെന്റെ സിനിമയിലെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 'ഹായ് ​ഗയ്സ്' എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ഇന്നസെന്റെ സിനിമയിലെത്തുന്നത്. ഐ എം ഏലിയാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓ​ഗസ്റ്റിൽ ആരംഭിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ അവസാന വർഷ ഇം​ഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിയാണ് ജൂനിയർ ഇന്നസെന്റ് ഇപ്പോൾ. കുട്ടിക്കാലം മുതലേ തനിക്ക് അഭിനയിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്ന് പറയുകയാണ് ജൂനിയർ ഇന്നസെന്റ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇന്നസെന്റിന്റെ കൊച്ചുമകൻ ഇക്കാര്യം പറഞ്ഞത്.

"കുട്ടിക്കാലം മുതലേ എനിക്ക് അഭിനയിക്കാൻ ഇഷ്ടമായിരുന്നു. എന്റെ ഇരട്ട സഹോദരിയായ അന്നയെ സത്യൻ അന്തിക്കാട് സാർ ഒരു സിനിമയ്ക്കായി സമീപിച്ചിരുന്നു. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലേക്ക്. എന്നാൽ അവൾക്ക് അഭിനയിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞു.

'മകള്‍ക്കു പകരം മകനായാല്‍ കുഴപ്പമുണ്ടോ? അങ്ങനെയാണെങ്കില്‍ ഞാന്‍ റെഡിയാണ്’. എന്ന് ഞാൻ സത്യൻ സാറിനോട് പറഞ്ഞു. കഥയുടെ പ്രാധാന്യം അനുസരിച്ച് മകൾ തന്നെ വേണമെന്ന് അദ്ദേഹം ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. എനിക്കപ്പോൾ നിരാശ തോന്നി. പക്ഷേ അപ്പാപ്പൻ എന്നോട് പറഞ്ഞു, നിനക്ക് അഭിനയിക്കാൻ ഇഷ്ടമാണെങ്കിൽ ഉറപ്പായും നിന്റെ സമയം നിന്നെ തേടി വരുമെന്ന്. ആ വാക്കുകൾ എന്നോടൊപ്പമുണ്ട്". - ജൂനിയർ ഇന്നസെന്റ് പറഞ്ഞു.

ഇന്നസെന്റിനൊപ്പമുള്ള മറക്കാനാകാത്ത ഒരനുഭവവും ജൂനിയർ ഇന്നസെന്റ് പങ്കുവച്ചു. "അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനൊരു മാൻഹോളിലേക്ക് വീണു. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ അപ്പാപ്പൻ ചാടി എന്നെ പുറത്തെടുത്തു.

എന്നിട്ട് എന്റെ അച്ഛനോട് പറഞ്ഞു, 'ദൈവം എന്നെ ഒരു നടനാകാൻ വേണ്ടി സൃഷ്ടിച്ചതല്ലെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്, ഇന്നുവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണെന്ന്'.- ഇത് എന്റെ ഹൃദയത്തിലെന്നുമുണ്ടാകും. ഇന്നസെന്റ് സോണറ്റ് വ്യക്തമാക്കി.

താൻ അദ്ദേഹത്തിന്റെ പേര് മാത്രമല്ല, പാരമ്പര്യം കൂടിയാണ് വഹിക്കുന്നതെന്നും ഇന്നസെന്റിന്റെ കൊച്ചുമകൻ പറഞ്ഞു. "വ്യത്യസ്തമാർന്ന കഥാപാത്രങ്ങളും ഴോണറുകളും ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം. കോമഡി മാത്രമല്ല. ഇതെന്റെ തുടക്കമാണ്. ഒരു നടൻ ആകുക എന്നതിനപ്പുറം അപ്പാപ്പനെപ്പോലെ ഒരു നല്ല കഥ പറച്ചിലുകാരൻ കൂടി ആകണമെന്നാണ് എന്റെ ആ​ഗ്രഹം.

അപ്പാപ്പന്റെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. അതിൽ ഏറ്റവും ഇഷ്ടം ഏതാണെന്ന് ചോദിച്ചാൽ ദേവാസുരത്തിലെ വാര്യരാണ്. അതൊരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥാപാത്രമാണ്".- ഇന്നസെന്റ് സോണറ്റ് കൂട്ടിച്ചേർത്തു.

Grand son of Actor Innocent to debut as an actor in Hi Guys Movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT