ദ്വിജക്കുട്ടിയുടെ ചോറൂണ് / ഫെയ്‌സ്‌ബുക്ക് 
Entertainment

ഗിന്നസ് പക്രുവിന്റെ മകൾക്ക് ചോറ്റാനിക്കരയിൽ ചോറൂണ്; ദ്വിജക്കുട്ടിക്ക് ആശംസകൾ അറിയിച്ച് ആരാധകർ

ദ്വിജക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവിന്റെ മകള്‍ ദ്വിജയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചോറൂണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ നവരാത്രി മണ്ഡപത്തില്‍ വച്ചായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയത്. 

'ആ..ആ..അമ്...അം... ദ്വിജ മോള്‍ക്കിന്ന് ചോറൂണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രം' - എന്ന കുറിപ്പോടെയാണ് താരം ചോറൂണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.  ദ്വിജക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആളുകൾ രംഗത്തെത്തി. 

മൂത്ത മകള്‍ ദീപ്ത കീര്‍ത്തി കുഞ്ഞിനെ കയ്യില്‍ എടുത്തു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.  2006 ലായിരുന്നു ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT