സൽമാൻ ഖാൻ ഫയൽ
Entertainment

സല്‍മാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മാനസിക വൈകല്യമുള്ളയാള്‍; 26കാരന്‍ ഗുജറാത്തില്‍ നിന്നും പിടിയില്‍

ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജാരാകാന്‍ നിര്‍ദേശിച്ചതായും മുംബൈ പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നടന്‍ സല്‍മാന്‍ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 26കാരനായ മായങ്ക് പാണ്ഡ്യയാണ് പിടിയിലായതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരുഗ്രാമത്തില്‍ നിന്നാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണന്നും പൊലീസ് പറഞ്ഞു.

ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജാരാകാന്‍ നിര്‍ദേശിച്ചതായും മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിലെ വര്‍ലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്നും കാര്‍ ബോംബ് വച്ചുതകര്‍ക്കുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മുംബൈയിലെ ബാന്ദ്രയിലെ ഗാലക്‌സി അപാര്‍ട്ട്‌മെന്റിലാണ് സല്‍മാനും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം സല്‍മാന്റെ വീടിനു നേരെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഇതിനു ശേഷം സല്‍മാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുട കൊലപാതകത്തിന് ശേഷം സല്‍മാന് നേരെ വധഭീഷണി വ്യാപകമായിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേതെന്ന പേരിലാണ് വധഭീഷണികളേറെയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!