എംസി ടോഡ് ഫോഡ് , ട്വിറ്റര്‍ 
Entertainment

മസ്തിഷ്‌കാഘാതം: ഗല്ലി ബോയ് റാപ്പര്‍ ടോഡ് ഫോഡ് അന്തരിച്ചു

പ്രമുഖ റാപ്പര്‍ ധര്‍മ്മേഷ് പാര്‍മര്‍ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ റാപ്പര്‍ ധര്‍മ്മേഷ് പാര്‍മര്‍ അന്തരിച്ചു. 24 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേദിയില്‍  എംസി ടോഡ് ഫോഡ് എന്ന പേരിലാണ് ധര്‍മ്മേഷ് പാര്‍മര്‍ അറിയപ്പെടുന്നത്. നടന്‍ രണ്‍വീര്‍ സിങ്ങ് നായകനായ ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യ 91 ട്രാക്ക് പാടിയാണ് എംസി ടോഡ് ഫോഡ് പ്രശസ്തനായത്. 

പെട്ടെന്ന് ഉണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ഫോഡ് മരിച്ചതെന്ന് അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 24കാരന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഫോഡിന്റെ നിര്യാണത്തില്‍ ബോളിവുഡ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ ഫോഡിന്റെ ചിത്രം പങ്കുവെച്ചാണ് രണ്‍വീര്‍ സിങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

മൊബൈല്‍ കണക്ഷന്‍; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?

എആർ റഹ്മാന്‍റെ സംഗീത വിസ്മയം; രാമായണത്തിലെ ആദ്യ ഗാനം പുറത്ത്

ഗവ. ഹെൽത്ത് കെയർ പ്രൊഫഷണൽ ഡിപ്ലോമാ കോഴ്‌സുകളിൽ പ്രവേശനം: ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്