Guru Dutt ഫയല്‍
Entertainment

ഗുരു ദത്ത് @100: ആത്മാവിനെ തിരശ്ശീലയില്‍ കോറിയിട്ടവന്‍; കണ്ടിരിക്കണം ഈ സിനിമകള്‍

ഗുരു ദത്തിന്റെ കണ്ടിരിക്കേണ്ട സിനിമകള്‍

സമകാലിക മലയാളം ഡെസ്ക്

'കാലത്തിന് മുമ്പ് സഞ്ചരിച്ച' എന്ന പ്രയോഗത്തിനൊരു ആള്‍ രൂപമുണ്ടെങ്കില്‍ അത് ഗുരു ദത്താണ്. ഹിന്ദി സിനിമയുടെ പതിവ് നടവഴികളിലൂടെയൊന്നും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം സ്വയം വഴി വെട്ടി. കല്ലും മുള്ളും കാലില്‍ കൊണ്ട് മുറിഞ്ഞുവെങ്കിലും താന്‍ സൃഷ്ടിച്ച വഴിയെ തന്നെ ഗുരു ദത്ത് സഞ്ചരിച്ചു. അന്ന് ഗുരു ദത്ത് വെട്ടിയ വഴിയെയാണ് ഇന്ത്യന്‍ സിനിമയിലെ ന്യൂജെന്നുകള്‍ പിന്നീട് സഞ്ചരിച്ചത്. ഈ കാലത്തിറങ്ങുന്ന ചിത്രങ്ങളില്‍ പോലും ഗുരു ദത്തിന്റെ അദൃശ്യ സാന്നിധ്യം കാണാം.

പലവട്ടം ജീവനൊടുക്കാന്‍ ശ്രമിച്ച് ഒടുവില്‍, 39 ന്റെ ചെറുപ്പത്തിലാണ് ഗുരു ദത്ത് മരണപ്പെടുന്നത്. വിഷാദരോഗവും മദ്യവുമൊക്കെ അലട്ടിയിരുന്ന, ട്രാജഡിയുടെ ഗുരുവിന്റെ വ്യക്തി ജീവിതം എന്നും ചോദ്യങ്ങള്‍ നിറഞ്ഞതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാത്തിനേയും അതിജീവിച്ചു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രത്തോളം ആത്മാര്‍ത്ഥതയോടെ തന്റെ സിനിമയെ സമീപിച്ച മറ്റൊരു സംവിധായകനെയോ നടനെയോ നിര്‍മാതാവിനെയോ കാണാന്‍ സാധിക്കില്ല. ഈ ജൂലൈ 9 ന് ഗുരു ദത്തിന്റെ 100-ാം ജന്മദിനമാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളായ ഗുരു ദത്തിന്റെ, ഏതൊരു സിനിമാ സ്‌നേഹിയും കണ്ടിരിക്കേണ്ട സിനിമകള്‍ പരിചയപ്പെടാം.

പ്യാസ

Pyaasa

ഗുരു ദത്തിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്ന്. 1957 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ വഹീദ റഹ്മാന്‍ ആണ് നായിക. സ്ട്രഗ്‌ളിങ് എഴുത്തുകാരനായ വിജയ് എന്ന കഥാപാത്രത്തെയാണ് ഗുരു ദത്ത് അവതരിപ്പിക്കുന്നത്. മെറ്റീരിയലിസ്റ്റിക്കായ ലോകവും കലാകാരന്റെ ആന്തരിക ജീവിതവും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗുരു ദത്ത് തന്നെയാണ് സംവിധാനം. പ്യാസ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാണ്.

കാഗസ് കേ ഫൂല്‍

Kaagaz Ke Phool

കാലത്തിന് മുമ്പേ സഞ്ചരിച്ച ഗുരു ദത്ത് ചിത്രം. തന്റെ സര്‍വ്വവും നല്‍കിയാണ് ഗുരു ദത്ത് കാഗസ് കെ ഫൂല്‍ ഒരുക്കിയത്. പക്ഷെ ചിത്രം പരാജയപ്പെട്ടു. അതോടെ വിഷാദത്തിലായ ഗുരു ദത്ത് ഇനി സിനിമ ചെയ്യുന്നില്ലെന്ന് വരെ പ്രഖ്യാപിച്ചു. പക്ഷെ പതിയ സിനിമ അതിന്റേതായ പ്രേക്ഷകരിലേക്ക് എത്തി. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായാണ് ചിത്രം കണക്കാക്കപ്പെടുന്നത്. 1959 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വഹീദ റഹ്മാന്‍ ആയിരുന്നു നായിക. ഗുരു ദത്ത് തന്നെയാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാണ്.

ചൗദ്വിന്‍ ക ചാന്ദ്

Chaudhvin Ka Chand

കാഗസ് കെ ഫൂലിന്റെ പരാജയത്തോടെ സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ച ഗുരു ദത്ത് തിരികെ വന്ന ചിത്രം. 1960 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായിക വഹീദ റഹ്മാന്‍ ആണ്. എം സാദിഖ് ആണ് സിനിമയുടെ സംവിധാനം. ഗുരു ദത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണിത്. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം.

സാഹിബ് ബീവി ഓര്‍ ഗുലാം

Sahib Biwi Aur Ghulam

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഗുരു ദത്ത് കഥ പറഞ്ഞ ചിത്രമാണ് സാഹിബ് ബീവി ഓര്‍ ഗുലാം. മീന കുമാരിയായിരുന്നു ചിത്രത്തിലെ നായിക. അബ്‌റാര്‍ അല്‍വി ആയിരുന്നു സിനിമയുടെ സംവിധാനം. ബംഗാളി ചിത്രം സഹേബ് ബിബി ഗൊലാമിന്റെ റീമേക്കാണീ ചിത്രം. ബ്രിട്ടീഷ് കാലത്തെ കഥാണ് ചിത്രം പറയുന്നത്. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

On his 100th birthday, a look at the best movies of Guru Dutt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT