ഗുരുവായൂരമ്പലനടയില്‍ 
Entertainment

ബോക്‌സ് ഓഫീസ് ഹിറ്റ്; 'ഗുരുവായൂരമ്പലനടയില്‍' ഒടിടിയില്‍ എത്തി

പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ ഹിറ്റായ 'ഗുരുവായൂരമ്പലനടയില്‍' ഒടിടിയില്‍ എത്തി. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.

പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ തമിഴ് താരം യോഗി ബാബു, ജഗദീഷ്, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്. കുഞ്ഞിരമായണം, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് വെബ് സീരീസ് എന്നിവയുടെ രചന നിര്‍വഹിച്ച് ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നീരജ് രവിയാണ് ഛായഗ്രാഹകന്‍. അങ്കിത മേനോനാണ് സംഗീതം സംവിധായകന്‍. ജോണ്‍കുട്ടിയാണ് എഡിറ്റര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത