ഹനീഫ് അദേനി എക്സ്
Entertainment

മാർക്കോയ്ക്കും മുകളിൽ! ബോളിവുഡിനെയും വിറപ്പിക്കാൻ ഹനീഫ് അദേനി; നിർമാണം കരൺ ജോഹർ

ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

തന്റെ സിനിമകളിലെ നായകൻമാർക്കെപ്പോഴും ഒരു സ്റ്റൈലിഷ് ആറ്റിറ്റ്യൂഡ് കൊടുക്കുന്ന സംവിധായകനാണ് ഹനീഫ് അദേനി. അദ്ദേഹത്തിന്റെ ഏത് ചിത്രമെടുത്ത് നോക്കിയാലും അത് കാണാനും കഴിയും. ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ചിത്രമായിരുന്നു മാർക്കോ. മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് സിനിമ എന്ന വിശേഷണത്തോടെയാണ് മാർക്കോ തിയറ്ററുകളിലെത്തിയത്.

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം 100 കോടിയോളം ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്തു. മാർക്കോ ഹിന്ദി പതിപ്പിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മാർക്കോയുടെ ​ഗംഭീര വിജയത്തിന് പിന്നാലെ ഹനീഫ് അദേനിയുടെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കരൺ ജോഹറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ പ്രൊഡക്ഷൻസിനൊപ്പമാണ് ഹനീഫിന്റെ അടുത്ത സിനിമ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും മറ്റ് ഇതര ഭാഷകളിലുമായാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സിനിമ നിരൂപകനായ തരൺ ആദർശ് ആണ് എക്സിലൂടെ വിവരം പങ്കുവച്ചിരിക്കുന്നത്. ഉടനെ തന്നെ ചിത്രത്തിന്റെ ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ.

ദ് ഗ്രേറ്റ് ഫാദർ, മിഖായേൽ തുടങ്ങിയ ആക്ഷൻ‌ ചിത്രങ്ങളിലൂടെയാണ് ഹനീഫ് അദേനി ശ്രദ്ധേയനാകുന്നത്. മാർക്കോയെ കടത്തിവെട്ടുന്ന സിനിമയായിരിക്കുമോ ഹനീഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT