Hansika Krishna 
Entertainment

ഹന്‍സികയുടെ 'ബോള്‍ഡ് വിഡിയോ' ലീക്കായി? സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനെന്ന് വിമര്‍ശനം

സബ്സ്ക്രിപ്ഷന്‍ ഫീ കൂട്ടിയതും ആരാധകർ ചൂണ്ടിക്കാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ കൃഷ്ണ കുമാറിന്റെ മക്കളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. മൂത്ത മകള്‍ അഹാന കൃഷ്ണയുടെ പാതയിലൂടെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തി. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഇന്‍ഫ്ലുവന്‍സറായ ദിയ കൃഷ്ണ. വന്‍ ആരാധകരുണ്ട് നാല് പേര്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇളയ മകള്‍ ഹന്‍സിക കൃഷ്ണയുടെ ഒരു വിഡിയോ. ബോള്‍ഡ് ലുക്കിലാണ് വിഡിയോയില്‍ ഹന്‍സികയെത്തുന്നത്. ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രൈബേഴ്‌സിനായി ഹന്‍സിക പങ്കുവച്ച എക്‌സ്‌ക്ലൂസീവ് വിഡിയോയാണെന്നും അത് ലീക്കായതാണെന്നുമാണ് ചിലര്‍ പറയുന്നത്.

അതേസമയം വിഡിയോ വൈറലായതോടെ നിരവധി പേരാണ് താരപുത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാന്‍ വേണ്ടി മനപ്പൂര്‍വ്വം അശ്ലീല വിഡിയോ പുറത്താക്കിയെന്നാണ് ചിലരുടെ വിമര്‍ശനം. വിഡിയോ വൈറലാകും മുമ്പ് ഹന്‍സികയുടെ സ്ബ്‌സ്‌ക്രിപ്ഷന്‍ ഫീ 299 രൂപയായിരുന്നുവെന്നും പിന്നീടത് 390 ആയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലുണ്ടായ കുതിപ്പും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ലീക്കായെന്ന് പറയുന്ന വിഡിയോയില്‍ മോശമായൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലീക്കായതല്ലെന്നും താരം തന്നെ ആരാധകര്‍ക്കായി പങ്കുവച്ച സാധാരണ വിഡിയോയാണെന്നും അതില്‍ അശ്ലീലത കാണുന്നത് ഫെയ്‌സ്ബുക്ക് അമ്മാവന്മാര്‍ ആണെന്നും ആരാധര്‍ പറയുന്നു. ഇതിനിടെ ഈ വിഡിയോ ഒറിജിനല്‍ അല്ലെന്നും എഐ ആണെന്നും ചിലര്‍ പറയുന്നുണ്ട്. വിഡിയോ വലിയ ചര്‍ച്ചയും വിവാദവുമായി മാറിയെങ്കിലും ഹന്‍സിക ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Hansika Krishna faces social media wrath for a bold video. Social media claims she leaked it to increase subsciprition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' 10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ട പ്രധാന പ്രശ്നം'; റിയാസിന് മറുപടിയുമായി മുരളീധരൻ

'അമ്മ'യില്‍ പ്രതിസന്ധി തുടരുന്നു; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

'ബാബറും ഗസ്‌നിയും ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, ഇവർ ദൈവത്തെ തന്നെ കൊള്ളയടിക്കുന്നു'; രാമക്ഷേത്ര ട്രസ്റ്റിനെതിരെ മുൻ കർസേവകൻ സന്തോഷ് ദുബെ

ലമീൻ യമാൽ പെലെ, മെസി 'ക്ലബിൽ'!

'സത്യത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം'; അമ്മയില്‍ നിന്നും രാജിവച്ച് മല്ലിക സുകുമാരന്‍